Monday, July 26, 2010

നഷ്ട്ട സ്വപ്‌നങ്ങള്‍

രാത്രിയുടെ അന്ത്യയാമമായിട്ടും ഉറക്കം ജലജയുടെ കണ്പോളകളെ തഴുകാന്‍ മടിച്ചു നിന്നു. നാളത്തെ ദിവസം തന്റെ വിധി നിര്‍ണയിക്കുന്ന ദിവസം ആണെന്നവള്‍ ഓര്‍ത്തു . തന്റെ എല്ലാമെല്ലാമായ വേണുവേട്ടനെ കുറിച്ച് ഓര്‍ത്തപ്പോള്‍ അവളുടെ മിഴിയിണകള്‍ നിറഞ്ഞൊഴുകി .. നാളെ മുതല്‍ അദ്ദേഹം വേറൊരു പെണ്ണിന് സ്വന്തമാവുകയാണ് , ഇനി തനിക്കു വേണുവേട്ടനില്‍ യാതൊരു അധികാരമോ അവകാശമോ ഇല്ല എന്നോര്‍ത്തപ്പോള്‍, നെഞ്ച് പോട്ടിതകരുന്നതുപോലെ തോന്നി അവള്‍ക്ക്.എന്ത് കൊണ്ട് തന്റെ ജീവിതം ഇങ്ങനെആയി. മുന്‍ജന്മ പാപം ആണോ ...അതോ വിധിയുടെ വിളയാട്ടമോ ? ചരട് പൊട്ടിയ പട്ടം പോലെ പിടിവിട്ട മനസ്സു വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ അതിവേഗം പറന്നു തുടങ്ങി

പത്താം ക്ലാസ്സ്‌ പാസ്സായി .വീടിനടുത്തുള്ള കോളേജില്‍ അഡ്മിഷന്‍ കിട്ടി, ക്ലാസ്സ്‌ തുടങ്ങാന്‍ ഒരുമാസം ഇനിയും ബാക്കി ആണ് . ഈ സമയത്താണ് ഗിരീഷിനെ പരിചയപ്പെടുന്നത് . പരിചയം അടുപ്പമായി , കൂടുതല്‍ അറിഞ്ഞപ്പോള്‍ സഹതാപം തോന്നി . സഹതാപം പിരിയാന്‍ വയ്യാത്ത അടുപ്പം ആയിമാറാന്‍ അതിക ദിവസങ്ങള്‍ വേണ്ടി വന്നില്ല . ചെയ്യുന്ന തെറ്റിന്റെ ആഴം മനസ്സിലാക്കാതെ , ഗിരി വിളിച്ചപ്പോള്‍ ആ കൂടെ ഇറങ്ങിപോകാന്‍ തയ്യാറായ മനസ്സിന്റെ ധൈര്യം എങ്ങനെ ഉണ്ടായി എന്ന് അറിയില്ല .തെറ്റാണ് ചെയ്തത് എന്ന് മനസ്സിലാക്കുമ്പോഴേക്കും ഒരു പാട് വൈകി പോയിരുന്നു . വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഒരാളുടെ കൂടെയാണ് താന്‍ ഇറങ്ങി പോയത് എന്നറിഞ്ഞപ്പോള്‍ തകര്‍ന്നു പോയി . ആദ്യ മുന്ന് നാലു മാസം ഒരു കുഴപ്പവും ഇല്ലാതെ കടന്നു പോയി . സ്വന്തമായി ഒരു വീടുപോലും ഇല്ലായിരുന്നു ഗിരിക്ക് . പിന്നീടു ജിവിതം താളം തെറ്റി . തൊടുന്നതും പിടിക്കുന്നതും എല്ലാം കുറ്റമായി മാറി . കുറെ പട്ടാള ചിട്ടകള്‍ . അതൊക്കെ ഒരു വിധം പഠിച്ചു വരുമ്പോഴേക്കും ഒരു മകളെ ദൈവം തന്നു . പിന്നെ ഉള്ള ജീവിതം അവള്‍ക്കുവേണ്ടി ആയി . ഇതിനിടയില്‍ ഗിരി ഒരു തികഞ്ഞ മദ്യപാനിയായി മാറി

മദ്യപിച്ചു വന്നാല്‍ ഒന്ന് പറഞ്ഞു രണ്ടാമത് ചവിട്ടും തൊഴിയുമായി.. എല്ലാം സഹിച്ചു ! സ്വയം എടുത്തു ചാടി വീട് വിട്ടു ഇറങ്ങിപോയതിന്റെ പരിണിത ഫലമല്ലേ . വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസവും സഹതാപവും കൂടി ആയപ്പോള്‍ എല്ലാം തികഞ്ഞു....ഇതിനിടയില്‍ . ഒരു കുഞ്ഞു കൂടി ജനിച്ചു . അതോടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമായി ....... ഇളയ കുഞ്ഞിനു ഒരു വയസ്സ് പ്രായം ആയപ്പോള്‍ ഗിരി ജോലി തേടി മദ്രാസ്സിനുപോയി . അന്ന് പോയ ആള്‍ പിന്നെ മടങ്ങി വന്നില്ല ... കുറെ കാലം ... കാത്തിരുന്നു....ഒരു കത്തില്ല .. പണം ഇല്ല .. ഒരു വിവരവും ഇല്ല .. തീര്‍ത്തും ..ഒറ്റപെട്ടു ....


എന്ത് ചെയ്യണം എങ്ങോട്ട് പോകണം എന്ന് ഒരു ലക്ഷ്യവും ഇല്ലാത്ത കുറെ മാസങ്ങള്‍ കടന്നു പോയി.
അവസാനം വീട്ടുകാരുടെ സംരക്ഷണയില്‍ ജീവിച്ച നാളുകള്‍ ,കുട്ടികളുടെ അനാരോഗ്യവും , വിട്ടുമാറാത്ത രോഗങ്ങളും മൂലം മാനസ്സികമായി തളര്‍ന്നുപോയ ദിനരാത്രങ്ങള്‍ .... .ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ദിവസങ്ങള്‍... അങ്ങിനെ ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ .. എന്തെങ്കിലും ഒരു തൊഴില്‍ പഠിക്കണം എന്നുള്ള തീരുമാനം , മനസ്സില്‍ ഉറച്ചു . ചില നല്ല മനുഷ്യരുടെ സഹായത്തോടു കൂടി പഠിക്കാന്‍ ചേര്‍ന്ന് . ചെറിയ ജോലി ചെയ്തു പഠിക്കുവാനുള്ള പണം കണ്ടെത്തി .പഠനം പൂര്‍ത്തിയാക്കി . പക്ഷെ ജോലിക്ക് വേണ്ടി കേരളത്തിന്‌ പുറത്തു പോകുവാനുള്ള ശ്രമം വീട്ടുകാര്‍ നിരുല്സാഹപെടുത്തി . അതോടെ പ്രതീക്ഷ നശിച്ചു ..

ഒരു ചെറിയ ജോലി കിട്ടിയത് കൊണ്ട് ഒരു വിധത്തില്‍ ജീവിതം മുന്നോട്ടു പോയി .. പക്ഷെ ആ സന്തോഷം അതികകാലം നിന്നില്ല . വീട്ടുകാര്‍ക്ക് ഞാന്‍ ഒരു ഭാരമാവാന്‍ അതികനാള്‍ വേണ്ടി വന്നില്ല. അനിയന്റെ കല്യാണം കഴിഞ്ഞതോടെ വീട്ടില്‍ ഞാന്‍ തീര്‍ത്തും ഒരു ശല്യമായി മാറി . എനിക്ക് വീട് വിട്ടു ഇറങ്ങേണ്ടി വന്നു .. ഒറ്റപ്പെടലിന്റെയും അനാഥത്വതിന്റെയും തീവ്രത പറഞ്ഞറിയിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തി .. ഈ സമയത്താണ് എന്റെ ഒരു സഹപാഠിയെ കണ്ടു മുട്ടുന്നത് .. എന്റെ അവസ്ഥ മനസ്സിലാക്കിയപ്പോള്‍ അദേഹം എന്നെ സഹായിച്ചു .. എനിക്ക് തല്ക്കാലം ജീവിക്കാന്‍ ഉള്ള മാര്‍ഗം ഉണ്ടാക്കി തന്നു. ഒരു വീട് വാടകയ്ക്ക് എടുത്തു ഒരുമിച്ചു താമസം തുടങ്ങി .. ചെറിയ ഒരു ബിസ്സിനസ്സ് തുടങ്ങി ജീവിതം പതിയെ പച്ചപിടിച്ചു വന്നു .. എന്റെ പ്രയാസങ്ങള്‍ എല്ലാം മാറി ഒരു നല്ല ജീവിതം ,ഞാന്‍ സ്വപ്നം കാണുന്നതിനും അപ്പുറം ഉള്ള ഒരു ജീവിതം എനിക്ക് ദൈവം തന്നു .പക്ഷെ ഒരു കരാര്‍ ഉണ്ടായിരുന്നു ഞങള്‍ തമ്മില്‍ ..

അദ്ദേഹം വിവാഹിതന്‍ ആയിരുന്നില്ല. വീട്ടുകാര്‍ വിവാഹത്തിന് തിടുക്കം കൂട്ടിയിരുന്നു . വളരെ വിഷമത്തോടെ .. എന്നോട് അദ്ദേഹം പറഞ്ഞിരുന്നു . എനിക്ക് വിവാഹം കഴിച്ചേ പറ്റു. പക്ഷെ നിന്നെ ഞാന്‍ ഒരിക്കലും ഒഴിവാക്കില്ല .. നിങ്ങള്ക്ക് ജീവിക്കാന്‍ ഉള്ള മാര്‍ഗം ഞാന്‍ ഉണ്ടാക്കി തന്നിട്ടേ . വിവാഹം കഴിക്കു .. ഞാന്‍ അത് സമ്മതിച്ചു . എനിക്ക് ഒരിക്കലും അദ്ദേഹം വിവാഹം കഴിക്കരുത് എന്ന് പറയാന്‍ പറ്റില്ലല്ലോ . പക്ഷെ വിവാഹം ഉടനെ ഒന്നും നടന്നില്ല .. വര്‍ഷങ്ങള്‍ കടന്നു പോയി .... ഇണങ്ങിയും പിണങ്ങിയും പന്ത്രണ്ടു വര്‍ഷം ഒരുമിച്ചു ജീവിച്ചു ... എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു ഈ പന്ത്രണ്ടു വര്‍ഷം. പക്ഷെ ഇപ്പൊ എല്ലാം തകര്‍ന്നു ... അദ്ദേഹത്തിന്റെ വിവാഹം ഉറപ്പിച്ചു .. വിവാഹം തീരുമാനിച്ചതോട് കൂടി അദ്ദേഹം എന്നില്‍ നിന്ന് അകലാന്‍ തുടങ്ങി. പക്ഷെ എനിക്കറിയില്ലാരുന്നു വിവാഹം നിശ്ചയിച്ചു എന്ന് . വിവാഹത്തിന് ഒരു മാസം മുന്‍പേ എന്നോട് പറഞ്ഞു വിവാഹം നിശ്ചയിച്ചു എന്ന്! തകര്‍ന്നു പോയി ഞാന്‍ ... ഇത്രയും കാലം എന്റെ സ്വന്തം എന്ന് കരുതിയ ആള്‍ എനിക്ക് അന്യനാകാന്‍ പോകുന്നു എന്നുള്ള ചിന്ത എന്നെ മാനസ്സികമായി തളര്‍ത്തി .......

എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു ഊഹവും ഇല്ല . ഓരോ നിമിഷവും ഓരോ യുഗങ്ങളായി ... ഒരിക്കല്‍ കൈവിട്ടു പോയ എന്റെ ജീവിതം തിരികെ കിട്ടിയപ്പോള്‍ ഒരു പാട് സന്തോഷിച്ചിരുന്നു ... വീണ്ടും അത് തകരാന്‍ പോകുന്നു എന്നുള്ള സത്യം അംഗീകരിക്കാന്‍ കഴിയുന്നില്ലാ. ഇത്ര കാലവും ഞാന്‍ ജീവിച്ചതിന് എന്ത് അര്‍ത്ഥമാണ് ഉള്ളത് .. ഇനി ഞാന്‍ ആരോട് പിണങ്ങും ? ആരോട് എന്റെ സങ്കടങ്ങള്‍ പറയും .. ഇത്ര കാലവും എന്റെ മാത്രം സ്വന്തം എന്ന് കരുതിയ ആ നെഞ്ചില്‍ തല ചായ്ച്ചു ഉറങ്ങാന്‍ എനിക്ക് കഴിയുമോ.....? ഇതുവരെ എനിക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്ന സ്വാതന്ത്രിയവും അവകാശവും ഇനി ഉണ്ടാവുമോ .. ഇല്ലാ .....

ഒരിക്കലും എനിക്ക് പഴയ ജീവിതം തിരിച്ചു കിട്ടില്ല ......ഉറക്കം വരാത്ത രാവിന്‍റെ ഏതോ യാമത്തില്‍ കണ്ട ഒരു പാഴ്കിനാവ് പോലെ മാഞ്ഞു പോയ ജീവിതം ...മറക്കാനാകാത്ത കുറെ ഓര്‍മ്മകള്‍ ബാക്കി വെച്ച് എന്നോട് യാത്ര പറഞ്ഞു പോയിട്ട് ഒരു മാസം ആകുന്നു ... ഓരോദിവസവും ഇരുണ്ടു വെളുക്കുമ്പോള്‍ ഞാന്‍ പ്രതീക്ഷിക്കും . ഇന്ന് അദ്ദേഹം വരും. ഇഷ്ട്ടമുള്ള ഭക്ഷണം ഉണ്ടാക്കി വെച്ച് കാത്തിരുന്നു പക്ഷെ എന്റെ കാത്തിരുപ്പ് വെറുതെയായി .... അദ്ദേഹം വന്നില്ല ... അങ്ങിനെ മുപ്പതു ദിവസവും കടന്നു പോയി . നാളെ പുലരുമ്പോള്‍ ..എന്റെ വിധി നിര്‍ണയിക്കും

എനിക്ക് ഒരിക്കലും അനുകൂലമല്ലാത്ത ഒരു വിധി ... നാളെ ഒരു പെണ്ണിന് മംഗല്യ ഭാഗ്യം ലഭിക്കുമ്പോള്‍ , ഒരു പെണ്ണിന് ജീവിതം നഷട്ടപെടുന്നു .. നാളെ നേരം പുലരാതിരുന്നെങ്കില്‍ ...ഈ രാത്രിയോട്‌ കൂടി ലോകം അവസാനിച്ചിരുന്നു എങ്കില്‍ ... ഇനി എന്തിനു ഞാന്‍ ജീവിച്ചിരിക്കണം .. ഭൂമിക്കു ഭാരമായി , മറ്റുള്ളവരുടെ പരിഹാസപാത്രമാകാന്‍ വേണ്ടി മാത്രം ..... വേണ്ടാ ... ഈ ജീവിതം ... ഈ രാത്രിയുടെ യാത്ര അവസ്സാനിക്കുന്നതോടെ എന്റെ ജീവിത യാത്രയും അവസ്സാനിക്കട്ടെ ... മനസ്സില്‍ തീരുമാനം ഉറച്ചതോടെ അവള്‍ എഴുനേറ്റു .. ഉറക്ക ഗുളികയുടെ കുപ്പി തുറന്നു .... പിന്നെ ഒന്നും ആലോചിച്ചില്ല ..... അവളുടെ മനസ്സ് ശൂന്യമായിരുന്നു .... എന്റെ വിധി ഞാന്‍ തന്നെ നിര്‍ണയിക്കുന്നു .... വേണുവേട്ടാ ........ മാപ്പ് ..... നഷ്ട്ട സ്വപ്നങ്ങളുമായി .. ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു , പരിഭവങ്ങളില്ലാത്ത . പരാതികളില്ലാത്ത സ്വപ്‌നങ്ങള്‍ ഇല്ലാത്ത ലോകത്തിലേക്ക്‌....
അവള്‍ തനിയേ .......യാത്രയായി .....

12 comments:

വരയും വരിയും : സിബു നൂറനാട് said...

പന്ത്രണ്ടു വര്ഷം ഒരുമിച്ചു താമസ്സിച്ചിട്ടും പരസ്പ്പരം മനസ്സിലാക്കാനോ, അയാള്‍ക്ക്‌ സ്നേഹിക്കണോ കഴിഞ്ഞില്ലാന്നു വിചാരിക്കുന്നിടത്ത് ഒരു കല്ല്‌ കടി.

ബാക്കി എല്ലാം നന്നായിരുന്നു.

തൂലിക നാമം ....ഷാഹിന വടകര said...

നന്നായി ..
എങ്കിലും എവിടെയൊക്കെയോ ഒരു
ചേരാതെ പോലെ തോന്നി ...
എന്റെ ഒരു തോന്നല്‍ മാത്രം ..
എയുത്ത് തുടരുക വീണ്ടും കാണാം
ആശംസകള്‍

Kalavallabhan said...

പന്ത്രണ്ട് വർഷം ഒരെഗ്രിമെന്റിൽ കൂടെ താമസിച്ചിട്ട് മാപ്പ് എന്നു പറഞ്ഞിട്ട് സ്വയം നശിച്ചു പിന്നെ.....

ഹംസ said...

കഥയില്‍ നല്ല ഒരു വിഷയം ഉണ്ട്. നന്നായിരിക്കുന്നു.
എന്നാലും കഥ പറഞ്ഞു തീര്‍ക്കാന്‍ ഒരു തിടുക്കം കാണിച്ചതുപോലെ തോന്നി.

മഴവില്ല് said...

സിബു : പിച്ചവെച്ചു നടക്കുന്ന ഒരു കുട്ടിയുടെ അവസ്ഥയില്‍ ആണ് ഞാന്‍ . കുറവുകള്‍ ഉണ്ടാകും എന്നറിയാം , പ്രോത്സാഹിപ്പിക്കുന്നതിനും അഭിപ്രായത്തിനും നന്ദി ..
ഷാഹിന : വായനക്കും അഭിപ്രായത്തിനും നന്ദി .
കലാവല്ലഭന്‍: എല്ലാം ഒരു വിശ്വാസം അല്ലെ വല്ലഭാ , അത് നഷ്ട്ടപെട്ടാല്‍ എല്ലാം തീര്‍ന്നില്ലേ .. അഭിപ്രായത്തിനു നന്ദി .
ഹംസ : ഇപ്പൊ എനിക്കും തോന്നുന്നു പറയാനുള്ളതെല്ലാം പറഞ്ഞില്ലല്ലോ എന്ന് . അഭിപ്രായത്തിനു നന്ദി

dhooma kethu said...

ജീവിത അപഗ്രഥനം ഒരു രേസതന്ത്ര പ്രക്രിയ പോലെ ആണ്. ആറ്റികുറുക്കി അരിച്ചു വാറ്റി അതിന്റെ അന്തസത്ത അതീവ തീവ്രതയോടെ അവതരിപ്പികുവാന്‍ ഉള്ള നല്ല പരിശ്രമം. മഞ്ഞുമൂടിയ മാമലകളുടെ ഊഷര ശയ്ത്യം മനസ്സില്‍ വിരിയുകുന്നത് മഴവില്ല് ആകാം ; അല്ലെങ്കില്‍ മാരകം ആയ ചുഴലി കൊടുംകാറ്റും ആവാം. ഏതാണ്‌ എന്ന് തീരുമാനികുവാന്‍ കൂടി കഴിയാത്ത കാഴ്ച്ചകാര്‍ മാത്രം ആയി.

krishnakumar513 said...

ആശയം നല്ലതാണെങ്കിലും ഒരു ചേര്‍ച്ചക്കുറവ് തോന്നി.ഇനിയും എഴുതൂ,ഉയരങ്ങളിലേക്ക്...

Jishad Cronic said...

നന്നായിരിക്കുന്നു...

മഴവില്ല് said...

ധൂമകേതു : വായനക്കും അഭിപ്രായത്തിനും നന്ദി
കൃഷ്ണകുമാര്‍ :വന്നതിനും വായനക്കും അഭിപ്രായത്തിനും നന്ദി
ജിഷാദ് :വായനക്കും അഭിപ്രായത്തിനും നന്ദി
അഭിപ്രായം പറയാതെ വായിച്ചു പോയ എല്ലാവര്ക്കും നന്ദി

jyo.mds said...

കൊള്ളാം-വീണ്ടും എഴുതൂ.

ശ്രീ said...

നന്നായിട്ടുണ്ട്, ചേച്ചീ...

Jobi js said...

Entho athra resichilla.. Thurannu paranjathil sorryyyy