Wednesday, January 6, 2010

മറഞ്ഞ പക്ഷികള്‍ ഇനിയും എത്തുമോ .......................

വേദനയുടെയും വേര്‍പാടിന്റെയും ഒരുവര്‍ഷം കൂടി കടന്നു പോയി,

നമ്മുടെ കൂടെ ഉണ്ടായിരുന്ന പലരും ഇന്ന് നമ്മോടൊപ്പം ഇല്ല പ്രിയപ്പെട്ടവരുടെ വേര്‍പാട്‌ നമുക്ക് താങ്ങാന്‍ പറ്റാത്തതാണ്. കഴിഞ്ഞ വര്‍ഷം നമ്മുടെ കൂടെ ഉണ്ടായിരുന്ന പ്രിയപ്പെട്ട രണ്ടു കൂട്ടുകാര്‍ നമ്മെ വിട്ടു പിരിഞ്ഞു .പ്രിയപ്പെട്ട ബ്ലിസ് ബൂണ്‍പിന്നെ എന്‍റെ പ്രിയപ്പെട്ട ആര്‍ച്ച ..............


ബ്ലിസ് ഒരു മുതിര്‍ന്ന സഹോദരനെ പോലെ ആയിരുന്നു എല്ലാ ഫ്രെണ്ട്സിനും പാട്ടുകള്‍ ഡെഡിക്കേറ്റ് ചെയ്യുന്ന ഒരു രീതി ഉണ്ടായിരുന്നുനു ബ്ലിസ്സ്നു, വളരെ നല്ല പെരുമാറ്റം , മറ്റുള്ളവരെ ഒരേ പോലെകാണാന്‍ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന് .ഒരിക്കല്‍ ഒരു പാല്‍ ഡി തണല്‍ റൂമില്‍ ബാന്‍ ആയി . ഞാന്‍ തന്നെ ആണ് ബാന്‍ ചെയ്തത് പ്ക്ഷെ ബ്ലിസ് എന്നോട് പറഞ്ഞു അതൊരു പാവംആണ്,വെറുതെ ടെക്സ്റ്റ്‌ മാത്രമേ ഉള്ളു ബാന്‍ മാറ്റി കൊടുക്ക്‌ ഇനി അങ്ങിനെ ഒന്നും ഉണ്ടാവില്ല ,ഞാന്‍ പറഞ്ഞു ശരി ബ്ലിസ് പറഞ്ഞതല്ലേ മാറ്റം എന്ന്. അങ്ങിനെ ആണ് ബ്ലിസ് !ഒരാള്‍ വിഷമിക്കുന്നത് കണ്ടാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി രോടും എന്ത് സഹായം ചോദിക്കാനും മടിയിലാത്ത ഒരു വെക്തി......... കഴിഞ്ഞ വര്‍ഷം അതായതു രണ്ടായിരത്തി ഒന്‍പതു ഏപ്രില്‍ ഫസ്റ്റ് നു തണല്‍ റൂമിന്റെ റൂം സൈറ്റ് ഓപ്പണ്‍ ചയ്തു. അദ്ദേഹം എടുത്ത ഒരുപാടു ചിത്രങ്ങള്‍ , സൈറ്റില്‍ ആഡ് ചെയ്തിടുണ്ട്. ചിത്രങ്ങള്‍ ആഡ് ചെയ്യുന്ന സമയത്ത് ഞങ്ങള്‍ ഒരു പാട് സംസാരിച്ചിരുന്നു .അപ്പോഴാണ് അദ്ദേഹം ച്യ്തിട്ടുള്ള യാത്ര കളെ കുറിച്ച് എന്നോട് പറഞ്ഞത് യാത്രകളില്‍ അദ്ദേഹം എടുത്ത ചിത്രങ്ങള്‍ആണ് ഇതില്‍ മുഴുവന്‍.കൊല്ലത്താണ് ബ്ലിസ്സിന്റെവീട് ഭാര്യയും പ്ലസ്‌ ടു നു പഠിക്കണ ഒരു മകളും ഉണ്ട് അദ്ദേഹത്തിന് , ക്രുരമായ വിധി അറ്റാക്കിന്റെ രൂപത്തില്‍ രംഗ ബോധമില്ലാതെ കടന്നു വന്നു നമുക്കിടയില്‍ നിന്നും അദ്ദേഹത്തെ നിത്യ ശാന്തിയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോയി ........ ........ ഇനി ആര്‍ച്ച കുട്ടി ...........ജീവിച്ചു കൊതി തീരാതെ അവള്‍ ലോകത്തോട്‌ വിട പറഞ്ഞു ...........റൂമില്‍ വന്നാല്‍ വേനല്‍ ചേച്ചി ഫുഡ്‌ റെഡി ആയോഎന്ന് ചോദിക്കും. എനിക്ക് ചെമ്മീന്‍ ഫ്രൈ യും കരിമീന്‍ ഫ്രയ്യും വേണം എന്ന് പറയുമാരുന്നു . എല്ലാം റെഡി ആണ് വാ കഴിക്കാന്‍എന്ന് ഞാന്‍ പറയുമാരുന്നു. സുഖമില്ലാത്ത കുട്ടി ആണ് എന്ന് ആരും പറയില്ലരുന്നു അതിന്‍റെ പ്രസരിപ്പും സന്തോഷവും കണ്ടാല്‍ .വളരെ സന്തോഷവതി ആയീ ആണ് എപ്പോഴുംകാണുക ,എനിക്ക് ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല എന്ന് ഒരിക്കല്‍ ആര്‍ച്ച പറഞ്ഞിരുന്നു .പാവം കുട്ടി അവളെ ഈശ്വരന്‍ നേരത്തെ വിളിച്ചു, എന്റെ പ്രിയപ്പെട്ട കൂട്ടുകാരേ നിങ്ങളുടെ ഓര്‍മകളിലൂടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു കൊണ്ട് ചെറിയ കുറിപ്പ് അവസാനിപ്പിക്കട്ടെ ......................ഇനി ഒരു ജെന്മം ഉണ്ടെകില്‍ നമുക്ക് വീണ്ടും ജീവിത യാത്രയുടെ ഏതെങ്കിലും ഒരു കോണില്‍ വെച്ച് കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ .......... മഴ ........