Sunday, December 27, 2009

എന്റെ അമ്മ

എന്‍റെ അമ്മ ഓര്‍മ വെച്ച നാള്‍ മുതല്‍ എന്‍റെ അമ്മയാണ് എനിക്കെല്ലാം അമ്മ ഇല്ലാതെ ഞാന്‍ ഒരുദിവസം പോലും ഉറങ്ങിയിട്ടില്ല . അമ്മയെ എനിക്ക് ഒരു മാസത്തേക്ക് നഷട്ടപ്പെട്ടു എങ്ങിനെ എന്നല്ലേ ....ഞാന്‍ പത്തില്‍ ഈ അത്യാഹിതം സംഭവിച്ചത് .... അന്ന് ഞങ്ങള്‍ക്ക് ഒരുപശുകിടവുണ്ടായിരുന്നു ജെര്ഴ്സി ഇനത്തില്‍
പെട്ട നല്ല തടിച്ചു കൊഴുത്ത കാണാന്‍ ല്ല ചന്ദം ഉണ്ടായിരുന്നുഅവള്‍ക്കു......... നല്ല ചുവന്ന നിറം പശു വിനു പുല്ലു അറുക്കാന്‍ പോയതാണ് അമ്മ ... ഒരു റബ്ബര്‍ തോട്ടമാണ് സ്ഥലം നിര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍ വിധി ക്രുരത കാട്ടി ... മുകളില്‍ റബ്ബര്‍ മരം മുറിക്കുന്നുണ്ടായിരുന്നു.... ..അമ്മ ഒരുപാട് താഴെ ആയിരുന്നിട്ടും ഒരു ചില്ലകൊമ്പ് അമ്മയുടെ തലയില്‍ തട്ടി .....അമ്മ ബോദം കെട്ടു വീണു തലമുറിഞ്ഞു ചോരകടല്‍ആകാന്‍ അതികം നേരം വേണ്ടി വന്നില്ല പെട്ടന്ന് പത്തനം തിട്ടആശുപത്രിയില്‍ എത്തിച്ചു എങ്കിലുംഅവിടെ എടുത്തില്ല ....വേഗം കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയ്ക്കൊള്ളന്‍ പറഞ്ഞു അമ്മയെ മെഡിക്കല്‍ കോളേജില്‍ അട്മിടു ചയ്തു ഒരു മാസക്കാലം അമ്മ അവിടെ കിടന്നുമുടി ഒക്കെ മൊട്ടയടിച്ചു ഇരുപത്തി ഏഴ് കുത്തിക്കെട്ടുണ്ടായിരുന്നു അമ്മയുടെ തലയില്‍ . ഭാഗ്യം കൊണ്ട് മാത്രം ആണ് അമ്മഅന്ന് രെക്ഷ പെട്ടത് ...... ഒരുമാസത്തെ ആശുപത്രി വാസത്തിനു ശേഷം അമ്മ മടങ്ങി വന്നു... തലയില്‍ മുടി ഒന്നും ഉണ്ടായില്ല പാവം എന്‍റെ അമ്മഒരു പാട് വേദന തിന്നു
ഒരു മാസം അമ്മയെ ഞങള്‍ മക്കള്‍മൂന്നു പേരും ഒന്ന് കാണുവാന്‍ പോലുംആരും കൊണ്ടുപോയില്ല ....... അച്ചന് ദൂരെ സ്ഥലത്തായിരുന്നു ജോലിഅങ്ങിനെ ഒരു മാസം ഞാനും അനിയന്മാരും ഞങളുടെ നന്നിനിക്കുട്ട്യ്യും (നന്നിനിക്കുട്ടി ഞങളുടെ പശു കിടാവാന് കേട്ടോ) പാവം അമ്മ മരിക്കുന്നത് വരെ അമ്മക്ക് എന്നും തലവേദന ആയിരുന്നു എന്‍റെ ഇരുപത്തിഏഴാം വയസ്സില്‍ അമ്മയെഎനിക്ക് നഷട്ട പ്പെട്ടു അമ്മ പോയതോട് കൂടെ എന്‍റെ ഒരു ചിറകു ഒടിഞ്ഞത് പോലെ ആയി ഇന്ന് എന്‍റെ അമ്മ ഉണ്ടായിരുന്നെകില്‍ എന്ന് .... ഒരു പാട് ആശിച്ചു പോവുകയാണ് ഒറ്റപ്പെട്ട ജീവിതത്തില്‍ എനികൊരു കൂട്ടാകുമാരുന്നു

Wednesday, October 7, 2009

പ്രണയം

മൗനത്തിന്റെ നേര്‍ത്ത ജാലകത്തിനപ്പുറം നിന്ന്‌ ഞാന്‍ പറയാന്‍ കൊതിച്ചത് എന്തായിരുന്നു . സംശയിക്കണ്ട അത് പ്രണയത്തെ കുറിച്ചായിരുന്നു . കാലം പടര്‍ത്തിയ നോവുകള്‍ . എന്‍റെ പരിവേധനങ്ങള്‍ കുറുമ്പുകള്‍ , തെറ്റുകള്‍ ,നിറം മങ്ങിയ ഓര്‍മ്മകള്‍ ,നഷ്ട സ്വപ്നങ്ങള്‍ ,പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ ,ഒരു മയില്‍പീലി തുണ്ടുപോലെ മനസ്സില്‍ അടക്കി വെച്ചിരുന്ന സ്വകാര്യ നിമിഷങ്ങള്‍ , എല്ലാം എല്ലാം ഒരു സ്വപ്നം പോലെ നിന്‍റെ സ്നേഹനിര്‍മലമായ മനസ്സിലേക്ക് ഞാന്‍ പകര്‍ത്തി എഴുതി .ഒറ്റയ്ക്ക് ഇരിക്കുന്ന രാത്രികളില്‍ കൂട്ടുവരുന്ന ഓര്‍മ്മകള്‍ ..........എല്ലാം മനസ്സിലൊതുക്കി ഉറക്കമില്ലാത്ത രാത്രികളില്‍ ഇരുട്ടിനെ കീറി മുറിച്ചു ഓര്‍മ്മകള്‍ ഒരു നെടുവീര്‍പ്പായി മനസ്സില്‍ നിറയുമ്പോള്‍ ഒരു കുളിര്‍ കാറ്റുപോലെ നിന്‍റെവാക്കുകള്‍ എനിക്ക് സ്വാന്ത്വനമായി , ഒരു നിഴലായി നീ കൂടെ ഉള്ളത് പോലെ , ഒരു ചെറു നിശ്വാസം പോലും നിറഞ്ഞു പെയ്യുന്ന മഴ പോലേ... മസ്സില്‍ നിറഞ്ഞിരുന്നു . എത്രയോ രാവുകള്‍ പകലുകളായി ........ ഇരുളിന്നാഴങ്ങളില്‍ ഒരു കൈത്തിരി നാളമായി നീ എന്‍റെ അരികിലുണ്ടായിരുന്നു .പലപ്പോഴും മൗനം ഔചിത്യമില്ലാത്ത വിരുന്നുകാരനെ പോലെ നമുക്കിടയിലേക്ക്‌ കടന്നുവരുമ്പോള്‍ നിശബ്ദമായി ഞാന്‍ ഒരുപാടു സംസാരിച്ചിരുന്നു ,നീ അത് തിരിച്ചറിഞ്ഞിരുന്നു. നിന്‍റെ അദൃശ്യ സാന്നിദ്യം എന്‍റെ മനസ്സിനു നല്കുന്ന സ്വാന്ത്വനം അത് അനിര്‍വചനീയമാണ് ............

മഴ

മഴ പ്രണയം പോലെ ആണ് .നിനച്ചിരിക്കാത്ത നേരത്ത് കള്ളനെ പോലെ കടന്നു വരും ആരോടും പറയാതെ മടങ്ങി പോകും .മഴനനയാന്‍ എനിക്കൊരുപാട് ഇഷ്ട്ടമാണ്. ഓരോ മഴയും നമ്മുടെ ബാല്യ കാലത്തേക്ക് മടക്കി കൊണ്ടു പോകുകയാണ് ... പരസ്പരം ചെളി തെറുപ്പിച്ച് മഴയിലൂടെ ഓടികളിച്ചു , സ്കൂളിലക്ക് ഉള്ള യാത്ര ഒരിക്കലും മറക്കാന്‍ പറ്റില്ല . നനഞ്ഞു ഒട്ടിയ പുത്തന്‍ ഉടുപ്പിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞു , ക്ലാസ്സ് റൂമിലെ ബെഞ്ചില്‍ തണുത്തു വിറച്ചു ഇരുന്നാണ് മിക്കപ്പോഴും ആദ്യത്തെ പിരീഡ്‌ ... ഒരിക്കല്‍ കൂടി എനിക്കെന്‍റെ കുട്ടിക്കാലം തിരിച്ചു കിട്ടിയിരുന്നു എങ്കില്‍ ........ മഴ എന്‍റെ ജീവിതത്തില്‍ നടുക്കുന്ന ഒരു ഓര്‍മ സമ്മാനിച്ചിട്ടുണ്ട് ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ... ഇപ്പോഴും ഞെട്ടലോടെ മാത്രം ഓര്‍ക്കാന്‍ പറ്റുന്ന ഒരു അനുഭവം .....
ഒരിക്കല്‍ തുലാവര്‍ഷം ആരംഭിച്ച സമയത്താണ് .വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ഓര്‍ക്കാപുറത്ത് മഴ വിരുന്നിനെത്തി . ഒറ്റക്കായിരുന്നില്ല ,കൂട്ടിനു കാറ്റും ഇടിയും മിന്നലും .... പുസ്തക സഞ്ചി മാറോടടുക്കി പിടിച്ചു ഓടി വീട്ടില്‍ എത്തും മുന്നേ തുള്ളിക്കൊരു കുടം എന്ന കണക്കിന് മഴ ...... ഒരു റബ്ബര്‍ തോട്ടം കഴിഞ്ഞാണ്‌ എന്‍റെ വീട് , കാറ്റും മഴയും കഴിഞ്ഞാല്‍ ഇഷ്ട്ടംപോലെ റബ്ബര്‍ വിറകു കിട്ടും തോട്ടത്തില്‍ നിന്നും ...

ഞാന്‍ വീട്ടിലെത്തി പുസ്തക സഞ്ചി വീട്ടില്‍വെച്ചു തോട്ടത്തിലേക്ക് ഓടി . ഇഷ്ടംപോലെ വിറകു ഒടിഞ്ഞു കിടക്കുന്നു , വേഗം വിറകെല്ലാം പറക്കി കൂട്ടി ... മഴ കഴിയുംപ്ഴേക്കും ഒരു ആറു മാസത്തേക്കുള്ള വിറകു വീട്ടുമുറ്റത്തെത്തി .. എല്ലാം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴല്ലെ രസം ..വീട്ടുമുറ്റത്ത്‌ ഒരു മൂവാണ്ടന്‍ മാവും ഒരു തെങ്ങും ഉണ്ടായിരുന്നു . രണ്ടും കൂടെ ഒടിഞ്ഞു വീടിനു പുറത്തേക്ക് വീണുകിടക്കുന്നു .ഓടൊക്കെ പൊട്ടി വീട്ടിനുള്ളിലേക്ക് കയറാന്‍ പറ്റാത്ത അവസ്ഥ .. വീട്ടില്‍ ആരും ഉണ്ടാവാഞ്ഞത്‌ ഭാഗ്യമായി . ഞാന്‍ വിറകു ശേകരിക്കാന്‍ പോകാതെ വീട്ടിനുള്ളില്‍ ഇരുന്നു എങ്കില്‍ കഥ വേറെയാകുമായിരുന്നു .ഒരു പക്ഷെ ഇന്നു ഇതെഴുതാന്‍ ഞാന്‍ ഉണ്ടാകുമാരുന്നില്ല ... അതുപോലെ ആലിപ്പഴം ആദ്യമായി കണ്ടതും ഇതുപോലെ ഒരു മഴയില്‍ ആണ് .. പെയ്യാതിരുന്നു മഴ പെയ്യുംപോഴാണ് ആലിപ്പഴം വീഴുക എന്ന് കേട്ടിട്ടുണ്ട് .... അതായതു വേനല്‍മഴയില്‍ ..... ആലിപ്പഴം എന്ന് കേട്ടാല്‍ മധുരമുള്ള ഏതോ ഒരു പഴമാണ് എന്നാണ് അന്നൊക്കെ എന്‍റെ വിചാരം . ഒരുവേനല്‍ക്കാലത്ത് വീട്ടില്‍ ഇരിക്കുമ്പോഴാണ് പെട്ടന്ന് മഴ പെയ്യുന്നത് . ഓടിനു പുറത്തു കല്ലും മണ്ണും വാരി എറിയുന്നപോലെ ശബ്ദം കേള്ക്കാം . ഞാന്‍ മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ അവിടവിടെയായി ചെറിയ ഐസ് കട്ടകള്‍ വേണു കിടക്കുന്നു .ഒന്നുരണ്ടെണ്ണം കയില്‍ എടുത്തു അമ്മയുടെ അടുത്തേക്കോടി .. അമ്മയാണ് പറഞ്ഞു തന്നത് ഇതു ആലിപ്പഴം ആണെന്ന് ... അങ്ങിനെ എന്‍റെ പ്രതീക്ഷ നഷ്ട്ടപെടുത്തികൊണ്ട് ആദ്യമായി ആലിപ്പഴം കിട്ടി. നിറവും മണവും ഒന്നുമില്ലെങ്കിലും ഇതിനു മധുരം ഉണ്ടെകിലോ പ്രതീക്ഷയില്‍ ഞാന്‍ ആലിപ്പഴം രുചിച്ചു നോക്കി ... എന്താ പറയുക .. വെറും ഐസ് തിന്നുന്നത്‌ പോലെ .... ഇങ്ങനെ മഴയുടെ ഓര്‍മ്മകള്‍ മനസ്സിന്‍റെ ഏതെങ്കിലും കോണില്‍ മായാതെ കിടക്കുന്നുണ്ടാവും . ഒക്കെ പൊടി പിടിച്ചു കിടക്കയാവും . സമയംപോലെ എല്ലാം തുടച്ചു മിനുക്കി എടുക്കണം ...

Tuesday, October 6, 2009

മണിക്കുട്ടന്‍


മണിക്കുട്ടന്‍ , എന്‍റെ കളിക്കൂട്ടുകാരന്‍, അകാലത്തില്‍ എന്നെ വിട്ടുപിരിഞ്ഞ എന്‍റെ ചെങ്ങാതിയുടെ ഓര്‍മ്മകള്‍ .......എന്നേക്കാള്‍ ഒരു വയസ്സിനു ഇളയതായിരുന്നു മണിക്കുട്ടന്‍. എന്‍റെ അമ്മാവന്‍റെ മകന്‍. ഓര്‍മ വെച്ച നാള്‍ മുതല്‍ ഒരുമിച്ചാണ് ഊണും ഉറക്കവും കളിയും ചിരിയും എല്ലാം, അത് കൊണ്ടു തന്നെ അക്ഷരം പഠിക്കാന്‍ ചേര്‍ന്നതും ഒരുമിച്ചു, സ്കൂളില്‍ ചേര്‍ന്നതും ഒരുമിച്ച്. ഞങ്ങള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം മണിക്കുട്ടന്‍ ക്ലാസ്സ്‌ മുറിയില്‍ കുഴഞ്ഞു വീണു, പെട്ടന്ന് ടീച്ചര്‍ മണിക്കുട്ടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നോട് വീട്ടില്‍ വിവരം പറയാന്‍ വേണ്ടി പറഞ്ഞു വിട്ടു. ഞാന്‍ ഓടി വീട്ടില്‍ എത്തി അമ്മാവനോട് കാര്യം പറഞ്ഞു, എല്ലാവരും വേഗം ആശുപത്രിയില്‍ എത്തി. പാവം എന്‍റെ മണിക്കുട്ടന്‍, അവനെ മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോകാന്‍ ഡോക്ടര്‍ പറഞ്ഞു , അങ്ങനെ മണിക്കുട്ടനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌ ചെയ്തു. എന്താണ് അവനു പറ്റിയത്‌, ആരും എന്നോട് ഒന്നും പറഞ്ഞില്ല. അവന്‍ തിരിച്ചു വീട്ടില്‍ വരുന്നതും കാത്തു ഞാന്‍ ഇരുന്നു. ഒരുമാസം കഴിഞ്ഞാണ്‌ മണിക്കുട്ടന്‍ ആശുപത്രിയില്‍ നിന്നും മടങ്ങി വന്നത്. അവന്‍ വല്ലാതെ ക്ഷീണിച്ചുപോയിരുന്നു. അവനു പഴയത് പോലെ ഓടികളിക്കാന്‍ പറ്റില്ല, അവനെ ശ്രദ്ധിക്കണം എന്ന് അമ്മാവന്‍ പറഞ്ഞു. അസുഖം മാറിയിട്ടില്ലത്രേ, ഒരുപാടു സങ്കടമായി എനിക്ക്. പിന്നീട് മണിക്കുട്ടന്‍ സ്കൂളില്‍ വന്നില്ല, ഇടയ്ക്ക് അവനു ആശുപത്രിയില്‍ കിടക്കേണ്ടിയും വന്നു അങ്ങനെ മണിക്കുട്ടന്‍ ഇല്ലാതെ ഞാന്‍ സ്കൂളില്‍ പോയി തുടങ്ങി .
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, മണിക്കുട്ടന് വീണ്ടും അസുഖം കൂടുതലായി ആശുപത്രിയില്‍ പോയ അവന്‍ അവിടെവെച്ചുതന്നെ ലോകത്തോട്‌ എന്നോടും ഒരു യാത്ര പോലും പറയാതെ. വീട്ടില്‍ എത്തിയത് അവന്‍റെ ചേതനയറ്റ ശരിരം ആണ്. അവന്‍ എന്നെ വിട്ടു പിരിഞ്ഞു എന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല.
എന്‍റെ ജീവിതത്തില്‍ ഉണ്ടായ ആദ്യത്തെ നഷ്ട്ടം. ഒരു പക്ഷേ അവന്‍ ജീവിച്ചിരുന്നെങ്കില്‍ എന്‍റെ ഏറ്റവും നല്ല കൂട്ടുകാരന്‍ അവന്‍ ആയിരുന്നേനെ. പക്ഷേ വിധി ബ്ലഡ്‌ കാന്‍സര്‍ രൂപത്തില്‍ വന്നു എന്‍റെ മണിക്കുട്ടനെ തട്ടിയെടുത്തു. അകാലത്തില്‍ പൊലിഞ്ഞു പോകുന്നവരെല്ലാം ഈശ്വരന് പ്രിയപ്പെട്ടവര്‍ ആണെന്നല്ലേ നമ്മുടെ വിശ്വാസം .. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നെ വിട്ടു പോയ എന്‍റെ ചെങ്ങാതി, നിന്‍റെ ഓര്‍മ്മകള്‍ ഒരിക്കലും മറക്കാത്ത നൊമ്പരമായി എന്‍റെ മനസ്സില്‍ എന്നും നിറയുന്നു. നിന്‍റെ ഓര്‍മകളിലൂടെ വീണ്ടും ഞാന്‍.............