Wednesday, March 31, 2010

ഒരു വിഡ്ഢി ദിനത്തിന്റെ ഓര്മ

നാട്ടിന്‍പുറത്തെ ഏപ്രില്‍ ഫൂള്‍ ദിവസത്തിന് പല പ്രത്യേകതകളും ഉണ്ട് . ആളുകളെ പെട്ടന്ന് പറ്റിക്കാന്‍ കഴിയും .കുട്ടികാലത്ത് നടന്ന ഒരു സംഭവംആണ് ഓര്‍മ്മ വരുന്നത് ...പരീക്ഷ ഒക്കെ കഴിഞ്ഞു സ്കൂള്‍ അടച്ചതിന്റെസന്തോഷത്തില്‍ അടിച്ചു പൊളിച്ചു അവധിക്കാല ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഏപ്രില്‍ ഒന്നുമുതല്‍ആണല്ലോ . ....തലേ ദിവസം തന്നെ പ്ലാന്‍ ചെയ്തുവെക്കും നാളെ ആരെ എങ്ങനെ പറ്റിക്കാം എന്ന് .. അങ്ങിനെഞാന്‍ രാവിലെ ആറു മണിക്ക് എഴുന്നേറ്റു (അല്ലെങ്കില്‍എട്ടുമണി ആണ് കണക്കു , അമ്മ വെള്ളം കോരി തലയില്‍ഒഴിക്കാതെ എഴുനേല്‍ക്കുന്ന പരിപാടിഇല്ല രാവിലെ പുതച്ചു മൂടി കിടന്നു ഉറങ്ങുന്നതിന്റെ സുഖം വേറെ ഒന്ന് വേറെതന്നെ അല്ലെ)


പുറത്തിറങ്ങിഒരു കറക്കം ഒക്കെ കഴിഞ്ഞു അമ്മയുടെഅടുത്തെത്തി (വേറെ പറ്റിക്കാന്‍ പറ്റിയ ആരെയും കിട്ടിയില്ല ).. അമ്മ രാവിലെ തിരക്ക് പിടിച്ച ജോലിയിലാണ് .. പ്രഭാതഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ് .ഇടലി ചെമ്പു അടുപ്പത്ത് നിന്നും ഇറക്കി വെക്കുന്നതിനിടയില്‍ ആണ്ഞാന്‍ഓടിചെല്ലുന്നത് . ................... അമ്മേ എന്ന് നീട്ടി വിളിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു ,മേലെ കൈതക്കലെഅപ്പച്ചന്റെ വീട്ടില്‍ ഒരു പാട്ആളുകള്‍ ഉണ്ട് .. എന്താണെന്നു അറിയില്ല . അമ്മക്ക് അറിയാമോ .. ( മേലെകൈതക്കെല്‍ വീട് ഞങ്ങളുടെ വീടിനു തൊട്ടടുതുള്ളത്താണ് . അവിടെ ഒരു അപ്പച്ചനും അമ്മച്ചിയും മാത്രമേ ഉള്ളുനല്ല പ്രായം ഉണ്ട് രണ്ടു പേര്‍ക്കും, മൂന്നു മക്കള്‍ ഉണ്ട് അവര്‍ക്ക് , മൂന്നും ആണ്മക്കള്‍ ആണ് . ഇളയമകനും കുടുംബവുംഅമേരിക്കയില്‍ ആണ് . മൂത്തവര്‍രണ്ടു പേരും അദ്യാപകര്‍ ആയിരുന്നു .. അവരും വേറെ സ്ഥലങ്ങളിലാണ്‌ താമസംഅതുകൊണ്ട് അപ്പച്ചന്റെയും അമ്മച്ചിയുടെയും കൂടെ ആരും ഇല്ല .വല്ലപ്പോഴും മക്കള്‍ വന്നു പോകും ..................... .........അഞ്ചു ഏക്കര്‍ പുരയിടത്തിനു നടുവില്‍ ഈഒരു വീട് മാത്രമേ ഉള്ളു ..

അപ്പച്ചന്‍ അരു പിശുക്കന്‍ ആണ് .ഒരു കരിയില പോലും ആരെകൊണ്ടും എടുപ്പിക്കില്ല എന്നാല്‍ അമ്മച്ചി അങ്ങിനെ അല്ല .പാവം ആണ് . ഞങ്ങളോട് വലിയ കാര്യം ആണ് . ) അമ്മ ഞാന്‍ പറഞ്ഞത്കേട്ടതും അയ്യോ ഈശ്വരാ അപ്പച്ചനോ അമ്മച്ചിക്കോ വല്ലതും പറ്റിയതാണോ , അപ്പച്ചന് സുഖമില്ലാതെ ഇരിക്കയാണ് .................. രണ്ടു ദിവസം ആയി ഒന്ന് പോയി കാണണം എന്ന് വിചാരിക്കുന്നു , പക്ഷെ ഇവിടുത്തെ തിരക്ക്കഴിഞ്ഞു എപ്പോഴാ നേരം . ഞാന്‍ ഒന്ന് പോയി നോക്കട്ടെ എന്താണെന്നു . എന്ന് പറഞ്ഞു അമ്മ വേഗം അവിടേക്ക്പോയി .. ഞാന്‍ ഒന്നും അറിയാത്ത പോലെ നിന്നു അമ്മ പോയി ഒരു പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ തിരിച്ചു വന്നു . അമ്മ അവിടെ ചെന്നപ്പോള്‍ ആരെയും കണ്ടില്ല . അപ്പോഴാണ് പാവം ഓര്‍ക്കുന്നെ ഓ ഇന്ന് ഏപ്രില്‍ ഒന്നാണല്ലോഎന്ന് . പോയ വേഗത്തില്‍ അമ്മ തിരിച്ചു വന്നു .അവിടുന്നെ എന്നെ വഴക്ക് പറഞ്ഞിട്ടാണ് വരുന്നത് . ഞാന്‍ ചിരിച്ചുകൊണ്ട് ഓടി . അമ്മയെ പറ്റിച്ചേ എന്ന് പറഞ്ഞു . അമ്മയുടെ കൈ വാക്കിന് ചെന്ന് നിന്നിരുന്നു എങ്കില്‍ തല്ലുഉറപ്പാരുന്നു.. എന്തായാലും തല്ലു കിട്ടാതെ അന്ന് രക്ഷ പെട്ടു..


ഇന്നലെ എനിക്കും ഒരു പണി കിട്ടി , രാവിലെ എന്റെ കൂട്ടുകാരിയുടെ ഫോണ്‍ വന്നു . ഞങ്ങള്‍ എല്ലാരും കൂടി അങ്ങോട്ട്‌ വരുന്നുണ്ട് ,രാവിലെ ചായ ഒക്കെ റെഡി ആക്കി വെക്കു, ഞാന്‍പറഞ്ഞു അതിനെന്താ വേഗം വന്നോളു എന്ന് ,ഞങ്ങള്‍ അര മണിക്കൂര്‍ കഴിഞ്ഞു എത്താം എന്നുപറഞ്ഞുഅവള്‍ ഫോണ്‍ വെച്ചു .ഞാന്‍ ചായ ഒക്കെ തയ്യാറാക്കി അവരുടെ വരവും കാത്തിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞു ഒരുമണിക്കൂര്‍ കഴിഞ്ഞു , രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും അവര്‍ വന്നില്ല .ഞാന്‍ ഫോണ്‍ ചെയ്തു . എന്താ നിങ്ങള്‍ ഇതുവരെ ഇറങ്ങിയില്ലേ എന്ന് ചോദിച്ചു .. അപ്പോഴല്ലേ പറയുന്നത് .. ഇന്ന് എന്താ ദിവസം എന്ന് ഓര്‍മ ഉണ്ടോ എന്ന് എന്നോട്ചോദിച്ചു ..അവള്‍ നല്ല ചിരി .. ഞാനും ചിരിച്ചു പോയി . എന്നെ പറ്റിച്ചതാണ് എന്ന് അപ്പോഴല്ലേ അറിയുന്നത് .. എന്തായാലും ഞാന്‍ ചമ്മി അത് പറഞ്ഞാല്‍ മതിയല്ലോ .. എനിക്ക് ഒരു സംശയവും തോന്നിയില്ല കാരണം ഞങ്ങള്‍ കുടുംബ സുഹൃത്തുക്കള്‍ ആണ് . ഇടയ്ക്കു അവരുടെ വീട്ടിലേക്കു ഞങ്ങള്‍ പോകാറുണ്ട് . അവര്‍ ഇങ്ങോട്ടും വരാറുണ്ട് .. അത് കൊണ്ട് എന്നെ പറ്റിക്കാന്‍ ആണ് എന്ന് എനിക്ക് തോന്നാഞ്ഞത്‌ .
കഴിഞ്ഞ വര്ഷം എന്റെ ചെറിയ മകള്‍ എന്നെ പറ്റിച്ചു മക്കള്സ് രണ്ടു പേരും അവധി കാലമായാല്‍ രാവിലെ എഴുനേല്‍ക്കില്ല .കതകു അടച്ചു കുറ്റി ഇട്ടാണ് ഉറക്കം .വിളിച്ചാല്‍ എഴുനേല്‍ക്കില്ല . രാവിലെ ഞാന്‍ ചെന്ന് വിളിച്ചു ഉണര്താതിരിക്കാന്‍ ആണ് കതകു അടച്ചു കുറ്റി ഇട്ടു കിടക്കുന്നത് .
എന്നും അരമണിക്കൂര്‍ എങ്കിലും കതകില്‍ മുട്ടിയാലെ ആരെങ്കിലും എഴുനേറ്റു കതകു തുറക്കു ,തുറന്നാലോ വീണ്ടും പോയി കിടക്കും ..പതിവ് പോലെ അന്നും ഞാന്‍ പോയി വിളിച്ചു .. കുറെ വിളിച്ചു കഴിഞ്ഞപ്പോള്‍ കതകു തുറന്നു .. ഞാന്‍ മുറിക്കകത്ത് കയറി .നോക്കുമ്പോള്‍ ഒരാളെ ഉള്ളു കിടക്കയില്‍ , ചെറിയ മോളെ കാണാന്‍ ഇല്ല . ഞാന്‍ ചോദിച്ചു വാവ എവിടെ . (ചെറിയ മോളെ വിളിക്കുന്നത്‌ വാവ എന്നാണ് ) വലിയ മോള്‍ പറഞ്ഞു .ആ ഞാന്‍ കണ്ടില്ല അവിടെ എങ്ങാനും കാണും അമ്മെ എന്ന് ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല .. എനിക്ക് ഉറങ്ങിയാല്‍ മതി എന്നാ ഭാവത്തില്‍ പറഞ്ഞിട്ട് അവള്‍ വീണ്ടും പുതച്ചു മൂടി കിടന്നു. ....


ശെടാ ഒരിക്കലും രാവിലെ എഴുനെല്‍ക്കാത്ത കുട്ടി ഇത്ര രാവിലെ എവിടെപോയി ഞാന്‍ എല്ലായിടവും നോക്കി കാണാന്‍ ഇല്ല ഏട്ടനോടും ചോദിച്ചു വാവയെ കണ്ടോ . ഏട്ടനും കണ്ടില്ല . ശോ ഞാന്‍ അകെ വിഷമിച്ചു തലേ ദിവസം ഉറങ്ങാന്‍ കിടന്നതല്ലേ ഈ കുട്ടി എവിടെ പോയി . അവസാനം ഞാന്‍ കരച്ചിലിന്റെ വക്കിലെത്തിയപ്പോള്‍ അതാ അമ്മയെ പറ്റിച്ചേ എന്ന് പറഞ്ഞു വാവ അവരുടെ മുറിയില്‍ നിന്ന് ഇറങ്ങി വരുന്നു .!. എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു .. അവരുടെ മുറിയിലെ ഷെല്‍ഫിന്റെ മുകളില്‍ കേറി ഒളിച്ചിരുന്നതാ അവള്‍ . രണ്ടു പേരും കൂടി നടത്തിയ ഗൂഡാലോചനയ്ക്ക് ഗുണം ഉണ്ടായി എന്നെ പറ്റിക്കാന്‍ കഴിഞ്ഞില്ലേ .


Wednesday, March 24, 2010

മറിയ ചേച്ചി തൊപ്പി വച്ചപ്പോള്‍

പാല്ടാല്‍ക്ക് ചാറ്റ് റൂമിലെ ചില വിശേഷങ്ങലാവാംഇത്തവണ .... എല്ലഭാഷകളിലും ഉള്ള ചാറ്റ് റൂമുകള്‍ ഉണ്ട് ഇവിടെ .മലയാളം ചാറ്റ് റൂമുകള്‍ കുറവാണു ഇപ്പോള്‍ , ഒന്നോരണ്ടോ മാത്രം . പണ്ട് അങ്ങിനെയല്ല ഒരു പാട് റൂമുകള്‍ ഉണ്ടായിരുന്നു .പരസ്പരം പാരവച്ചും തല്ലുകൂടിയും എല്ലാംപൂട്ടിപ്പോയി . മലയാളം റൂമുകളില്‍ ലോകത്തിന്റെ പല ഭാഗത്ത്‌ നിന്നുള്ള മലയാളികള്‍ ഒത്തു കൂടാറുണ്ട് . പാട്ടുംകത്തിയും തമാശകളും ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും പരസ്പരം ആരെയും വേദനിപ്പിക്കാത്ത കൊച്ചുകൊച്ചു പാരകളും ഒക്കെ ആയി ഞങളുടെ ഒഴിവു വേളകള്‍ ചിലവഴിക്കുന്നത് ഇവിടെയാണ്. ഞങളുടെ റൂമിന്റെ പേര്" തണലില്‍ ഇത്തിരി നേരം" എന്നാണ് .പാട്ട് പാടുന്ന ഒരുപാടു കൂട്ടുകാര്‍ ഉണ്ടിവിടെ, കത്തിവെക്കാനും ആളുകുറവല്ല .. പുതിയതായി ഒരു പാട് ആളുകള്‍ പാല്ടാല്കില്‍ വരാറുണ്ട് ..ഓരോ റൂമിലും അഡ്മിന്‍ പദവി ഉള്ള ആളുകള്‍ഉണ്ടാവും . റൂമിനെ നിയന്ത്രിച്ചു കൊണ്ട് പോകുന്നത് അഡ്മിന്‍ ആണ് .. ആരെങ്കിലും വികിര്തികാണിക്കയാണെങ്കില്‍ അവരെ ചെവിക്കു പിടിച്ചു പുറത്താക്കാന്‍ ഉള്ള അദികാരം അഡ്മിന്‍ പവര്‍ ഉള്ളവര്‍ക്ക് ഉണ്ട്ചിലപ്പോ അറബികള്‍ കൂട്ടത്തോടെ റൂമില്‍ കേറി വരും മൈക് ചാടി അറബിയില്‍ ചീത്ത വാക്കുകള്‍ പറയും . അപ്പൊ അവരെ അഡ്മിന്‍ ബൌണ്‍സ് ചെയ്യും . ബൌണ്‍സ് ചെയ്താല്‍ പിന്നെ ഇരുപത്തി നാലു മണിക്കൂര്‍കഴിയാതെ റൂമില്‍ കയറാന്‍ പറ്റില്ല .

അടുത്ത കാലത്താണ് മറിയ ചേച്ചി പാല്ടാല്കില്‍ വന്നത് .നല്ല സ്നേഹമുള്ള ചേച്ചിയാണ് .. നന്നായി പാട്ടുപാടും .പിന്നെ ചെറിയ തോതില്‍ കത്തിയും വെക്കാറുണ്ട് ..
പാട്ട് കൂട്ടുകാര്‍ക്കു വേണ്ടി മാത്രം എന്ന് ഒരു മലയാളം റൂം ഉണ്ട് ഇവിടെ .. റൂമില്‍ ഒരു ദിവസം ഒരു പാട് ആളുകള്‍ഉണ്ട്.. നേരെത്തെ ഉണ്ടായിരുന്ന അഡ്മിന് പുറത്തു പോകണം . അങ്ങിനെ മറിയ ചേച്ചിയെ അഡ്മിന്‍ ആക്കി .. മറിയ ചേച്ചി തൊപ്പി വെച്ചപ്പോള്‍ കാണാന്‍ നല്ല ചന്തം ഉണ്ടായിരുന്നു .. അഡ്മിന്‍ ഒക്കെ ആയി നല്ല ഗമയോടെ മൈക്ക് എടുത്തു കത്തി വെച്ച് അങ്ങിനെ ഇരിക്കുമ്പോള്‍ ആണ് ഒരു പാക്കിസ്ഥാന്‍കാരന്‍ റൂമിലേക്ക്‌ കടന്നുവരുന്നത് .. വന്നപാടെ ആളു മൈക്ക് ചാടി ... കുറെ എന്തൊക്കെയോ ചീത്ത പറഞ്ഞു മനസ്സിലാകാത്ത ഭാഷ ആയതുകൊണ്ട് ആര്‍ക്കും ഒന്നും മനസ്സിലായില്ല എന്നാലും നല്ല കാര്യം അല്ല പറയുന്നത് എന്ന് മനസ്സിലായി .. എല്ലാരും മറിയ ചേച്ചിയോട് ആളിനെ ബൌണ്‍സ് ചെയ്യു എന്ന് പറഞ്ഞു , ചേച്ചി ബൌണ്‍സ് ചെയ്യാന്‍ നോക്കിട്ടുപറ്റുന്നില്ല പാവം .കാരണം ബൌണ്‍സ് ചെയ്യാന്‍ അറിയില്ല പാവത്തിന് ... ഒരു ആളിനെ ബൌണ്‍സ് ചെയ്യണംഎങ്കില്‍ ..കാരണം പറയണം .. കാരണം പറഞ്ഞിട്ടൊന്നും ബൌണ്‍സ് ആകുന്നില്ല ചേച്ചി കുറെ ശ്രെമിച്ചുഅവസാനം റെഡ് ഡോട്ട് ഇട്ടു (ചുവന്ന പൊട്ടു ) റെഡ് റോട്ട് ഇട്ടാല്‍ പിന്നെ മൈക് എടുക്കാനോ റൂമില്‍ ടെക്സ്റ്റ്‌ചെയ്യാനോ കഴിയില്ല .. കുറെ കഴിഞ്ഞു പാക്കി ഇറങ്ങി പോയി . പാവം മറിയചേച്ചി പറഞ്ഞു, എനിക്ക് പറ്റിയതല്ല പണി ഞാന്‍ ഇന്നത്തോടെ അഡ്മിന്‍ പണി നിര്‍ത്തി എന്ന് .. എല്ലാരും കൂടെ ചേച്ചിയെ കളിയാക്കിബൌണ്‍സ് ചെയ്യാന്‍ അറിയാത്ത ആദ്യത്തെ അഡ്മിന്‍ ആണ് മറിയ ചേച്ചി എന്നും പാക്കിസ്ഥാനിയെ കണ്ടപ്പോള്‍ചേച്ചിയുടെ മുട്ട് വിറച്ചത് കൊണ്ടാണ് ബൌണ്‍സ് ചെയ്യാന്‍ പറ്റാഞ്ഞത്‌ എന്നൊക്കെ ... എന്തായാലും മറിയ ചേച്ചിഅന്നത്തോടെ തൊപ്പി ഊരി വെച്ച് രാജി സമര്‍പ്പിച്ചു
.

Wednesday, March 3, 2010

ബാല്യകാലത്തേക്ക് ഒരു മടക്കയാത

പിന്നിട്ട വഴികളിലൂടെ ... ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ജീവിതത്തിലെ ഏറ്റവും നല്ല നാളുകള്‍ എന്‍റെകുട്ടികാലം തന്നെ ആണ് , . ജീവിതത്തിലെ നല്ല ഓര്‍മകളിലൂടെ .... ഒരു യാത്ര ...... അച്ഛന്‍റെയും അമ്മയുടെയും മൂന്ന് മക്കളില്‍ മൂത്ത കുട്ടിയാണ് ഞാന്‍ ...... എനിക്ക് ഇളയത് രണ്ടു അനിയന്മാര്‍ ... അച്ഛന്‍ കര്‍ഷകന്‍ ആയിരുന്നു ... അമ്മ വീട്ടമ്മയും .. ഒരു കൊച്ചു സ്വര്‍ഗം ...... അച്ഛന്‍റെയും അമ്മയുടെയും കല്യാണം കഴിഞ്ഞു അഞ്ചു വര്‍ഷംകഴിഞ്ഞാണ് ഞാന്‍ ജനിച്ചത്‌ .... ഒരുപാടു ഞാന്‍കളും വഴിപാടുകളും നടത്തി നീണ്ട കാത്തിരിപ്പിനു ശേഷംകിട്ടിയതാണ്... എന്നെ ...... ഞാന്‍ ജനിച്ചു അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് എനിക്ക് ഒരു അനിയന്‍ ഉണ്ടാവുന്നത് .....അവന് അഞ്ചു വയസ്സായത്തിനു ശേഷം അടുത്ത അനിയന്‍ ജനിച്ചു... ഞാന്‍ അക്ഷരം പഠിച്ചതു ആശാന്‍ പള്ളിക്കുടത്തില്‍ ആണ് .. മണ്ണിലും ഉമിയിലും ആണ് ആദ്യം എഴുതി പഠിച്ചതു . എഴുത്തോലയില്‍ ആണ് അക്ഷരങ്ങള്‍ എഴുതി തരുന്നത് .. ആശാന്‍ പള്ളിക്കുടത്തിലെ പടിപ്പു ഒരു വര്‍ഷം കൊണ്ട് കഴിഞ്ഞു .. അത് കഴിഞ്ഞു അടുത്ത് ഒരു ബാലവാടി ഉണ്ടായിരുന്നു അവിടെയും ഒരു വര്‍ഷം.. പഠിച്ചു .. അപ്പോഴേക്കും ഒന്നാംക്ലാസില്‍ ചേരാന്‍ പ്രായം ആയി... എന്നെയും അമ്മാവന്‍റെമകന്‍ മണിക്കുട്ടനെയും ഒരുമിച്ചാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തത്.... സ്കൂളില്‍ ഒന്നുമുതല്‍ എഴുവരയെ ഉണ്ടായിരുന്നുള്ളു ... ഞാന്‍ എഴില്‍ പഠിക്കുമ്പോള്‍ എനിക്ക് പ്രധാന ആദ്യപകന്റെ കൈയില്‍ നിന്നും രണ്ടു അടി കിട്ടി .. ഇന്നും അതിന്‍റെ ചൂട് കൈയില്‍ നിന്ന് പോയിട്ടില്ല .... ഒരു ദിവസം ഉച്ചകഴിഞ്ഞ് ..നല്ല കാറ്റും മഴയും വന്നു ... ഒരു കുന്നിന്‍റെ മുകളില്‍ ആയിരുന്നു ഞങളുടെ സ്കൂള്‍ ... അത് കൊണ്ട് തന്നെ കാറ്റ് വന്നപോഴേക്കും ജനല്‍ ഒക്കെ വലിയ ശബ്ദത്തോട് ആഞ്ഞു വന്നു അടഞ്ഞു .. ആകാശം മൂടി ഇരുണ്ട് പെട്ടന്ന് രാത്രി ആയതു പോലെ.... . ഞങള്‍ എല്ലാവരും ഭയന്ന് കരഞ്ഞു .... അതിനിടയില്‍ ആരോ കൂകി വിളിച്ചു ..... ആരാണെന്നു എനികറിയില്ല...പക്ഷെ അടി കിട്ടിയത് പാവം എനിക്ക് .. നല്ല കനം ഉള്ള ചൂരല്‍ ആണ് മാഷിന്റെ കൈയില്‍ ഉണ്ടായിരുന്നത് .... കൈ അടികൊണ്ടു കുടുന്നു ... മറക്കാന്‍പറ്റില്ല ..ഇതൊരിക്കലും ...... ഏഴാം ക്ലാസിനു ശേഷം ..എട്ട്, ഒന്‍പത്, പത്ത്... വേറെ സ്കൂളില്‍ ആണ് പഠിച്ചത് ഹൈ സ്കൂള്‍ ജീവിതത്തില്‍ ഒരു പാട് മറക്കാന്‍ ആകാത്ത ഓര്‍മ്മകള്‍ ഉണ്ട്......ഒരു കുന്നിറങ്ങി ... വേറൊരു കുന്നു കയറി വേണം സ്കൂളില്‍ എത്താന്‍ , ഞങള്‍ പത്ത് കൂട്ടുകാര്‍ ഒരുമിച്ചാണ് സ്കൂളില്‍ പോകുന്നതുംവരുന്നതും .. ഇതില്‍ അഞ്ചു പേരു പെണ്‍കുട്ടികള്‍ ആണ് ... ബാക്കി അഞ്ചു പേര്‍ ആണ്‍കുട്ടികളും .... ഞങള്‍ഏറ്റവും ദൂരെ ഉള്ള ആളു ആദ്യം വീട്ടില്‍ നിന്നിറങ്ങും ... എന്നിട്ട് ഓരോ കൂട്ടുകാരുടെയും വീട്ടില്‍എത്തും..അങ്ങിനെ അവസാനത്തെ ആളെയും കൂട്ടി നടരാജന്‍ ബസില്‍ ആണ് ഞങളുടെ യാത്ര ..... യാത്രയില്‍
ഓരോ ദിവസവും ഓരോരുത്തര്‍ കഥകള്‍ പറയണം ... ചില ദിവസങ്ങില്‍ കടം കഥ പറയും ... ഉത്തരംപരയാതവര്‍ക്ക് ആയിരം .. കടം ... ചില ദിവസങ്ങളില്‍ പാരടി ഗാനങ്ങള്‍ ആയിരിക്കും നേരം പോക്ക് .... കൂട്ടത്തില്‍ നിമിഷ കവികള്‍ ഉണ്ട് ... എന്ത് വസ്തു കണ്ടാലും അതിനെ കുറിച്ച് നിമിഷം കവിത ജനിക്കും .. ചിരിച്ചു ചിരിച്ചു ... മതിയാകും...ചുരുക്കം പറഞ്ഞാല്‍ നടന്നു പോകുന്നതിന്‍റെ ഷീണം അറിയുകയേ ഇല്ല.. സ്കൂളില്‍ എത്തുന്നത്‌ അത്ര അടിച്ചു പൊളിച്ചാണ് .. അതൊക്കെ ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ട്ടമാവുന്നുണ്ട് ... ഇന്ന്കുട്ടികള്‍ക്ക് .സ്കൂള്‍ ബസ്‌ ഉണ്ട് .. അല്ലെങ്കില്‍ .. വേറെ വാഹനങ്ങള്‍ ഉണ്ട് ... അന്നൊക്കെ നടന്നാണ് സ്കൂളില്‍പോയിരുന്നത് എന്ന് പറഞ്ഞാല്‍ ഇന്നത്തെ കുട്ടികള്‍ കളിയാക്കും അത് കാലത്ത് അല്ലെ എന്ന് ...പിന്നെ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ എന്നൊരു വെത്യാസം ഉണ്ടായിരുന്നില്ല ഞങ്ങള്‍ക്ക് ... അത്ര നല്ല കൂട്ടുകാര്‍..... മറക്കാന്‍ പറ്റാത്ത .. ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ ..... എന്‍റെ വീടിനടുത്തു നിന്ന് ഒരു ഇറക്കം ആണ് .... കുത്തനെയുള്ള ... വഴി .. മുകളില്‍ നിന്ന് ഒന്ന് കാല് വഴുതിയാല്‍ .... താഴേ വലിയ ഒരു തോടുണ്ട് ... ഉരുണ്ടുഉരുണ്ടു അവിടെ വന്നു വീഴും ... അത് പോലെ ഉള്ള ഇറക്കം ആണ്.... തോട് മഴക്കാലം അയാള്‍ ... നിറഞ്ഞുകവിയും ... തോട് കടന്നു വേണം ഞങ്ങള്‍ക്ക് ബസ്‌ പോകുന്ന റോഡില്‍ എത്താന്‍, തോട് നിറയെ വെള്ളംഉള്ളപ്പോള്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പേടിയാണ് ഇറങ്ങി അക്കരെ കേറാന്‍ ... അതുകൊണ്ട് ആണ്‍കുട്ടികള്‍തോട്ടില്‍ ഇറങ്ങി കൈ കോര്‍ത്ത്‌ നില്‍ക്കും ... പെണ്‍കുട്ടികളെ ഓരോരുത്തരെ യായി ... കൈ പിടിച്ചു അക്കരെഎത്തിക്കും ... പലപ്പോഴും ... ബുക്സും പേനയും ഒക്കെ ഒഴുക്ക് വെള്ളത്തില്‍ പോകും .. തോടിനോട് ചേര്‍ന്ന് പടംആണ് ... പാടം കഴിഞ്ഞാല്‍ ... ബസ്‌ പോകുന്ന റോഡ്‌ ആയി ... പിന്നെ ഉള്ള നടപ്പ് .... റോഡിലൂടെ ആണ് ...
റോഡിന്‍റെ ഇരുവശത്തും വീടുകള്‍ ഉണ്ട് .... നിറയെ കൈയ്ച്ചു നില്‍ക്കുന്ന ചാമ്പ മരങ്ങള്‍ ഉണ്ടാവും ... മിക്കവീടുകളിലും .... ആരെങ്കിലും ഒരാള്‍ പോയി ചമ്പക്ക പൊട്ടിച്ചു കൊണ്ട് വരും .. ഇതും തിന്നുകൊണ്ടാണ്ട്മിക്കപ്പോഴും ഞങ്ങളുടെ യാത്ര ... എത്രയോ വീട്ടുകാരുടെ വഴക്ക് കേട്ടിട്ടുണ്ട് അന്നൊക്കെ ... എന്നാലും വീണ്ടുംകട്ട് ചമ്പക്ക പറിക്കും.... അതൊരു വിനോദം ആയിരുന്നു .... ഞാന്‍ ആശിച്ചു പോവുകയാണ് .. എന്‍റെ കുട്ടികാലംഎനിക്ക് തിരിച്ചു കിട്ടി എങ്കില്‍ എന്ന് .....എന്നും കുട്ടിയായിരുന്നെകില്‍ ......