Wednesday, March 24, 2010

മറിയ ചേച്ചി തൊപ്പി വച്ചപ്പോള്‍

പാല്ടാല്‍ക്ക് ചാറ്റ് റൂമിലെ ചില വിശേഷങ്ങലാവാംഇത്തവണ .... എല്ലഭാഷകളിലും ഉള്ള ചാറ്റ് റൂമുകള്‍ ഉണ്ട് ഇവിടെ .മലയാളം ചാറ്റ് റൂമുകള്‍ കുറവാണു ഇപ്പോള്‍ , ഒന്നോരണ്ടോ മാത്രം . പണ്ട് അങ്ങിനെയല്ല ഒരു പാട് റൂമുകള്‍ ഉണ്ടായിരുന്നു .പരസ്പരം പാരവച്ചും തല്ലുകൂടിയും എല്ലാംപൂട്ടിപ്പോയി . മലയാളം റൂമുകളില്‍ ലോകത്തിന്റെ പല ഭാഗത്ത്‌ നിന്നുള്ള മലയാളികള്‍ ഒത്തു കൂടാറുണ്ട് . പാട്ടുംകത്തിയും തമാശകളും ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും പരസ്പരം ആരെയും വേദനിപ്പിക്കാത്ത കൊച്ചുകൊച്ചു പാരകളും ഒക്കെ ആയി ഞങളുടെ ഒഴിവു വേളകള്‍ ചിലവഴിക്കുന്നത് ഇവിടെയാണ്. ഞങളുടെ റൂമിന്റെ പേര്" തണലില്‍ ഇത്തിരി നേരം" എന്നാണ് .പാട്ട് പാടുന്ന ഒരുപാടു കൂട്ടുകാര്‍ ഉണ്ടിവിടെ, കത്തിവെക്കാനും ആളുകുറവല്ല .. പുതിയതായി ഒരു പാട് ആളുകള്‍ പാല്ടാല്കില്‍ വരാറുണ്ട് ..ഓരോ റൂമിലും അഡ്മിന്‍ പദവി ഉള്ള ആളുകള്‍ഉണ്ടാവും . റൂമിനെ നിയന്ത്രിച്ചു കൊണ്ട് പോകുന്നത് അഡ്മിന്‍ ആണ് .. ആരെങ്കിലും വികിര്തികാണിക്കയാണെങ്കില്‍ അവരെ ചെവിക്കു പിടിച്ചു പുറത്താക്കാന്‍ ഉള്ള അദികാരം അഡ്മിന്‍ പവര്‍ ഉള്ളവര്‍ക്ക് ഉണ്ട്ചിലപ്പോ അറബികള്‍ കൂട്ടത്തോടെ റൂമില്‍ കേറി വരും മൈക് ചാടി അറബിയില്‍ ചീത്ത വാക്കുകള്‍ പറയും . അപ്പൊ അവരെ അഡ്മിന്‍ ബൌണ്‍സ് ചെയ്യും . ബൌണ്‍സ് ചെയ്താല്‍ പിന്നെ ഇരുപത്തി നാലു മണിക്കൂര്‍കഴിയാതെ റൂമില്‍ കയറാന്‍ പറ്റില്ല .

അടുത്ത കാലത്താണ് മറിയ ചേച്ചി പാല്ടാല്കില്‍ വന്നത് .നല്ല സ്നേഹമുള്ള ചേച്ചിയാണ് .. നന്നായി പാട്ടുപാടും .പിന്നെ ചെറിയ തോതില്‍ കത്തിയും വെക്കാറുണ്ട് ..
പാട്ട് കൂട്ടുകാര്‍ക്കു വേണ്ടി മാത്രം എന്ന് ഒരു മലയാളം റൂം ഉണ്ട് ഇവിടെ .. റൂമില്‍ ഒരു ദിവസം ഒരു പാട് ആളുകള്‍ഉണ്ട്.. നേരെത്തെ ഉണ്ടായിരുന്ന അഡ്മിന് പുറത്തു പോകണം . അങ്ങിനെ മറിയ ചേച്ചിയെ അഡ്മിന്‍ ആക്കി .. മറിയ ചേച്ചി തൊപ്പി വെച്ചപ്പോള്‍ കാണാന്‍ നല്ല ചന്തം ഉണ്ടായിരുന്നു .. അഡ്മിന്‍ ഒക്കെ ആയി നല്ല ഗമയോടെ മൈക്ക് എടുത്തു കത്തി വെച്ച് അങ്ങിനെ ഇരിക്കുമ്പോള്‍ ആണ് ഒരു പാക്കിസ്ഥാന്‍കാരന്‍ റൂമിലേക്ക്‌ കടന്നുവരുന്നത് .. വന്നപാടെ ആളു മൈക്ക് ചാടി ... കുറെ എന്തൊക്കെയോ ചീത്ത പറഞ്ഞു മനസ്സിലാകാത്ത ഭാഷ ആയതുകൊണ്ട് ആര്‍ക്കും ഒന്നും മനസ്സിലായില്ല എന്നാലും നല്ല കാര്യം അല്ല പറയുന്നത് എന്ന് മനസ്സിലായി .. എല്ലാരും മറിയ ചേച്ചിയോട് ആളിനെ ബൌണ്‍സ് ചെയ്യു എന്ന് പറഞ്ഞു , ചേച്ചി ബൌണ്‍സ് ചെയ്യാന്‍ നോക്കിട്ടുപറ്റുന്നില്ല പാവം .കാരണം ബൌണ്‍സ് ചെയ്യാന്‍ അറിയില്ല പാവത്തിന് ... ഒരു ആളിനെ ബൌണ്‍സ് ചെയ്യണംഎങ്കില്‍ ..കാരണം പറയണം .. കാരണം പറഞ്ഞിട്ടൊന്നും ബൌണ്‍സ് ആകുന്നില്ല ചേച്ചി കുറെ ശ്രെമിച്ചുഅവസാനം റെഡ് ഡോട്ട് ഇട്ടു (ചുവന്ന പൊട്ടു ) റെഡ് റോട്ട് ഇട്ടാല്‍ പിന്നെ മൈക് എടുക്കാനോ റൂമില്‍ ടെക്സ്റ്റ്‌ചെയ്യാനോ കഴിയില്ല .. കുറെ കഴിഞ്ഞു പാക്കി ഇറങ്ങി പോയി . പാവം മറിയചേച്ചി പറഞ്ഞു, എനിക്ക് പറ്റിയതല്ല പണി ഞാന്‍ ഇന്നത്തോടെ അഡ്മിന്‍ പണി നിര്‍ത്തി എന്ന് .. എല്ലാരും കൂടെ ചേച്ചിയെ കളിയാക്കിബൌണ്‍സ് ചെയ്യാന്‍ അറിയാത്ത ആദ്യത്തെ അഡ്മിന്‍ ആണ് മറിയ ചേച്ചി എന്നും പാക്കിസ്ഥാനിയെ കണ്ടപ്പോള്‍ചേച്ചിയുടെ മുട്ട് വിറച്ചത് കൊണ്ടാണ് ബൌണ്‍സ് ചെയ്യാന്‍ പറ്റാഞ്ഞത്‌ എന്നൊക്കെ ... എന്തായാലും മറിയ ചേച്ചിഅന്നത്തോടെ തൊപ്പി ഊരി വെച്ച് രാജി സമര്‍പ്പിച്ചു
.

13 comments:

Sijad said...

Mariya chechi Dhakshina thannal Bounce cheiyyan njan padippikkam.......

blaack_hawk said...

hahha anganee mariya chechikku ullaa paara ayee.. innu varatte roomil.. kanichu kodukkamm...


nannayitunduu chechi.. ingane othiri kadhakal parayan undakumalloo.. :) iniyum pradeekshikkunnuu

മഴവില്ല് said...

ഹ ഹ സിജാദ് .. ഞാന്‍ പറയാം മറിയ ചേച്ചിയോട് .. സിച്ചുനു ദക്ഷിണ തന്നു ബൌണ്‍സ് പഠിക്കാന്‍

മഴവില്ല് said...

വായിച്ചു അഭിപ്രായം പറഞ്ഞതില്‍ നന്ദി ഉണ്ട് ബ്ലാക്ക്‌ ... നിങ്ങളുടെ പ്രോത്സാഹനം ആണ് എനിക്ക് വീണ്ടും എഴുതാന്‍ പ്രചോദനം ആകുന്നത്‌ .. പഴയ പോസ്റ്റുകള്‍ സമയം കിട്ടുമ്പോള്‍ വായിക്കു

Anonymous said...

hehe checheeeeeeee.nannayitundu,njanum ee tanalile orangam ennathil abhimanam undu

Subish said...

ha ha... ini admin ennu ketal mariya chechi urakathil vare njettumallo... alle... pinne chechi, iniyum inganathe orupad ezhuthanam... rasakaramaya muhoorthangal....

Ennu swantham,

Ex.Member

Shaji said...

nalla Sailiyum ozhukkum uNTu 'maRiyachEchhiyuTe thoppikku'. alpam kooTe Sraddhichhaal nalla ezhuthhukaari aayi vaLaraam.

bhaavukangaL

Orchid said...

ha ha ha..... loose ulla thoppi koduthathu kondanu...thoppi vechapole kannu maranju poyi...shikari shampuvina polaa...ha ha ha....pinna..enganaa mariya chochii switch kanunnathu....
room owner.. neethi palikukaa...
admin markku avaravarku pakamulla thoppi kodukukaa....

chumma chumma thamasha...
nannayitundu...veendum....

sidhu said...

ahahah lol paaavam mariyachechy paakiyude theri manasilakathondu bhagym allel paltalkee vendannu vechu Odiyene paaavam mariyechy______:D :-"

vishnusinger said...

Nalla rasamundu amme vaayikkan paavam mariamme :( ellamkoode kaliyakki VEndatto
Mariamme Ethu mariammakkum oru abadham pattum athu kondu vittekkutto :P

ശ്രീ said...

പാവം മറിയ ചേച്ചി.

(ഇത്ര കാലമായിട്ടും എന്തു കൊണ്ടോ ചാറ്റ് റൂംസ് എനിയ്ക്ക് ഇഷ്ടമല്ല...ജിമെയില്‍ ചാറ്റ് അല്ലാതൊന്നും ഇതു വരെ ശ്രമിച്ചിട്ടുമില്ല)

മഴവില്ല് said...

നന്ദി , നേഹാ .. വായിച്ചതിനും അഭിപ്രയം പറഞ്ഞതിനും
നന്ദി സുബീഷ് . വായനക്കും അഭിപ്രായത്തിനും . അഡ്മിന്‍ ആകുന്ന കാര്യം കേട്ടാല്‍ മാത്രം അല്ല , ഒരു പരിചയം ഇല്ലാത്ത നിക്ക് നെയിം കണ്ടാല്‍ തന്നെ മറിയ ചേച്ചി ഞെട്ടും
ഷാജി : വളരെ നന്ദിയുണ്ട് . വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും . പ്രോത്സാഹിപ്പിക്കുന്നതിനും
ഭായ് : ഈ തിരക്കിനിടയിലും ഇവിടെ വരാനും വായിച്ചു അഭിപ്രായം പറയാനുള്ള മനസ്സ് കാണിച്ചതിനും ഒരുപാടു നന്ദി ..

മഴവില്ല് said...

വിഷ്ണു:വിഷ്ണുനു പറ്റിയത് പോലെ മറിയ ചേച്ചിക്കും ഒരു അക്കിടി പറ്റിയെന്നെ ഉള്ളു മോനെ
ശ്രീ : വായനക്കും അഭിപ്രായത്തിനും നന്ദി , ഒരു കണക്കിന് ചാറ്റ് റൂമുകള്‍ ശ്രെ ധിക്കാത്തത് ആണ് ശ്രീ നല്ലത് ..