Tuesday, May 18, 2010

ജൂനിയര്‍ ആര്‍ടിസ്റ്റ്

സിനിമയുടെയും സീരിയലിന്റെയും എന്ന് വേണ്ട മിക്ക പ്രോഗ്രാമുകളുടെയും സ്ഥിരം പ്രേക്ഷകര്‍ ആണ് നമ്മള്‍ മലയാളികള്‍ . ഈ സിനിമയുടെ ഒക്കെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാടു കലാകാരന്‍മാര്‍ ഉണ്ട് . അതില്‍ ഒരുവിഭാഗം ആളുകള്‍ ആണ് ജൂനിയര്‍ ആര്‍ടിസ്റ്റ് . ജൂനിയര്‍ ആര്‍ടിസ്റ്റ് ഇല്ലാതെ ഒരു സിനിമയോ സീരിയലോ ഉണ്ടാവുന്നില്ല . പക്ഷെ ഇവരെ ആരും തിരിച്ചറിയുന്നില്ല , അല്ലെങ്കില്‍ അറിയാന്‍ ശ്രെമിക്കുന്നില്ല .


( സിനിമയിലും സീരിയലിലും ഒക്കെ ജൂനിയര്‍ ആര്‍ടിസ്റ്റ് നെ കൊടുക്കുന്നത് ഇടനിലക്കാരന്‍ (എജന്റ്റ്) ആണ് .എജന്റ്റ് പറയുന്നത് അനുസരിച്ച് ആളുകള്‍ അയാളുടെ അല്ലെങ്കില്‍ ഏജന്റിന്റെ സഹായിയുടെ അടുത്തെത്തും .ഇവരെ എജന്റ്റ് ലൊക്കേഷനില്‍ എത്തിക്കും . രാവിലെ ആറുമണിക്ക് . വീട്ടില്‍ നിന്ന് യാത്ര തിരിക്കുന്ന ആര്‍ടിസ്റ്റ് തിരികെവീട്ടില്‍ എത്തുന്നത്‌ ചിലപ്പോള്‍ പാതി രാത്രി കഴിയും . ഇവര്‍ക്ക് കിട്ടുന്ന പ്രതിഫലമോ വളരെ തുച്ഛം അതുംഏജന്റിന്റെ കമ്മീഷന്‍ എടുത്തതിനു ശേഷം മാത്രം . ഒരാള്‍ക്ക് ഇരുനൂറു രൂപ മുതല്‍ ആണ് പ്രതിഫലം . എജന്റ്റ്വാങ്ങുന്നത് ഒരാള്‍ക്ക് ആയിരം രൂപ ആണെകില്‍ ) ആര്‍ടിസ്റ്റ് നു കൊടുക്കുന്നത് കേവലം ഇരുനൂറ്റി അമ്പതു രൂപയാകും .പിന്നെ പുരുഷന്മാര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ പ്രതിഫലം സ്ത്രീകള്‍ക്ക് കൊടുക്കാറുണ്ട് . അതും കൂടിപോയാല്‍ നാനൂറു രൂപ അതില്‍ കൂടുതല്‍ ഇല്ല . രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ എന്ന് പറഞ്ഞാവും വര്‍ക്കിനു ഇവരെ വിളിക്കുക , പക്ഷെ വൈകിട്ട് ആറു മണി എന്നുള്ളത് എഴാകം പത്തു ആകാം, ചിലപ്പോ വെളുപ്പിന് നാലു മണി ആകാം . അപ്പോഴും പ്രതിഫലം ഒന്ന് തന്നെ .രാത്രി വര്‍ക്കിനു ഇരട്ടി കാശ് എജന്റ്റ് വങ്ങും . പക്ഷെ ഇവര്‍ക്ക് കൊടുക്കാറില്ല .എജന്റ്റ് കൊടുക്കുന്നത് വാങ്ങി ഇവര്‍ പോകും ഒരു പരാതിയും ഇല്ലാതെ, കാരണം പ്രതിഫലം കൂട്ടിത്തരാന്‍ ഒരാള്‍ പറഞ്ഞാല്‍ പിറ്റേ ദിവസം അവനു ജോലി ഉണ്ടാവില്ല . കിട്ടിയതും കൊണ്ട് വീട്ടില്‍ ഇരിക്കേണ്ടി വരും . അതുകൊണ്ട് ആരും മിണ്ടാറില്ല .

ചിലപ്പോ പൊരിവെയിലില്‍ ഒരെനില്പ്പു നിക്കേണ്ടി വരും. ഒരു സീന്‍ എത്ര റീ ടേക്ക് എടുക്കേണ്ടി വരുന്നോ ? അത്രയും സമയം ഇവര്‍ ഒരേ നില്‍പ്പ് നില്‍ക്കേണ്ടി വരും . ഇവര്‍ക്കുവേണ്ടി വാദിക്കാന്‍ ഏതെങ്കിലും സംഘടനകള്‍ ഉണ്ടോ എന്ന് എനിക്കറിയില്ല . ഇല്ല എന്നാണ് എന്റെ അറിവ് . ഒരു പാട് കുടുംബങ്ങള്‍ സിനിമയെ ആശ്രയിച്ചു ജീവിക്കുന്നുണ്ട് ,പക്ഷേ അവര്‍ അര്‍ഹിക്കുന്ന വേതനമോ, പരിഗണനയോ ഇവര്‍ക്ക് കിട്ടുന്നില്ല എന്നുള്ളതു സത്യമാണ് .



അടുത്തിടെ നടന്ന സംഭവം ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത് . ഇപ്പൊ ഒരു പ്രശസ്ത മലയാളം ചാനലില്‍ ഏഴ് മണിക്ക് നടന്നുകൊണ്ടിരിക്കുന്ന ഒരു സീരിയല്‍ . അതില്‍ അഭിനയിക്കുന്ന പ്രധാന നടിക്ക് പകരം ഡ്യുപ്പ് ചെയ്യാന്‍ ഒരു പെണ്‍കുട്ടി വേണം. എജന്റ്റ് ഒരു പതിനാറു വയസ്സുള്ള കുട്ടിയുടെ അമ്മയെ വിളിച്ചു പറഞ്ഞു , ചേച്ചി മോളെ രാവിലെ ആറു മണിക്ക് ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് എത്തിക്കണം എന്ന് . കുട്ടിയുടെ അമ്മയും ജൂനിയര്‍ആര്‍ടിസ്റ്റ് ആണ് അവധിക്കാലമായത് കൊണ്ട് മകളെയും ചേച്ചി ഒന്ന് രണ്ടു തവണ കൊണ്ട് പോയിരുന്നു .പഠിക്കുന്ന കുട്ടിയാണ് ) . പറഞ്ഞത് പോലെ കുട്ടിയേയും കൊണ്ട് ആ അമ്മ ഏജന്റിന്റെ അടുത്തെത്തി, അവിടെ എത്തിയപ്പോള്‍ അമ്മക്ക് വേറെ വര്‍ക്കുണ്ട് . അവര്‍ക്ക് മകളുടെ കൂടെ പോകാന്‍ പറ്റിയില്ല . ആദ്യമായി സാരിഒക്കെ ഉടുപ്പിച്ചു ചേച്ചി മകളെ ഏജന്റിന്റെ കൂടെ വിട്ടു . ഡ്യുപ്പ് ചെയ്യാന്‍ ആണ് എന്ന് മാത്രം ആണ് പറഞ്ഞിരുന്നത് .ഒരു മണികൂര്‍ വര്‍ക്കുണ്ടാവും വേഗം കഴിയും ,എന്നൊക്കെ പറഞ്ഞാണ് എജന്റ്റ് കുട്ടിയുമായി പോയത് . കുട്ടിയെ ലൊക്കേഷനില്‍ കൊണ്ടാക്കി, എജന്റ്റ് അയാളുടെ വഴിക്ക് പോയി .


കുറെ സമയം കഴിഞ്ഞു അസിസ്റ്റന്റ്റ് ഡയറക്ടര്‍ വന്നു കുട്ടിയോട് അഭിനയിക്കാന്‍ ഉള്ള സീന്‍ എന്താ എന്ന് അറിയാമല്ലോ എന്ന് ചോദിച്ചു , കുട്ടി പറഞ്ഞു അറിയില്ല , എന്നോട് ഒന്നും പറഞ്ഞിട്ടില്ല എന്ന് . അപ്പോള്‍ , അസിസ്റ്റന്റ്റ് ഡയറക്ടര്‍ പറഞ്ഞു നായികയെ വെള്ളത്തില്‍ മുക്കി കൊല്ലുന്ന സീന്‍ ആണ് എന്ന് !കുട്ടി ഞെട്ടിപോയി ! പക്ഷെ അവള്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല . ആരോട് പറയാന്‍ . പരിചയം ഉള്ള ആരും കൂട്ടത്തില്‍ ഇല്ല .എല്ലാവരും അപരിചിതര്‍ . പിന്നെ അതിന്റെ വീട്ടിലെ കഷ്ട്ടപാട് ഓര്‍ത്തോ എന്തോ കുട്ടി പറ്റില്ല എന്ന്പറഞ്ഞില്ല.

സംഭവം ഇതാണ് . ( നായികയെ കുറെ ഗുണ്ടകള്‍ ചേര്‍ന്ന് ബലമായി പിടിച്ചു കാറില്‍ കയറ്റി കൊണ്ട്പോയി ,പുഴയില്‍ മുക്കി കൊല്ലുന്ന സീന്‍ ആണ് .നായിക സീന്‍ അഭിനയിക്കില്ലല്ല്ലോ !) പറഞ്ഞതു പോലെകുട്ടിയെ കുറെ ഗുണ്ടകള്‍ ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോയി ബലമായി കാറില്‍ നിന്ന് വലിച്ചിഴച്ചു . പുഴയില്‍കൊണ്ട് പോയി മുക്കി കൊല്ലാന്‍ ശ്രമിക്കുന്നു . കുട്ടിക്ക് പുഴയിലെ വെള്ളത്തില്‍ വലിയ പരിചയം ഇല്ല . നീന്തല്‍അറിയില്ല . രണ്ടു മൂന്നു റിഹേര്‍സല്‍ കഴിഞ്ഞപ്പോഴേ കുട്ടി അവശയായി .അവസാനം ടേക്ക് നു സമയം ആയി . നാലു ഗുണ്ടകള്‍ ഇടവും വലവും നിന്ന് കുട്ടിയെ ബലമായി പിടിച്ചിരിക്കുന്നു . ഒരാള്‍ കുട്ടിയുടെ തല പിടിച്ചു പുഴയില്‍മുക്കിയിട്ടു ഉയര്‍ത്തുന്നു . മൂന്നോ നാലോ പ്രാവശ്യം വെള്ളത്തില്‍ മുക്കിപിടിച്ചിട്ടു കുട്ടി അവസാനം ചത്തത് പോലെ കിടക്കണം . സംവിധായകന്‍ ടേക്ക് പറയുന്നു .കുട്ടി വെള്ളത്തില്‍ ചത്തത് പോലെ കിടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ , കുട്ടിയുടെ കാല് ചവിട്ടിയിരുന്നിടത്ത് നിന്നും പൊങ്ങി അടിഒഴുക്കില്‍ പെട്ടു ! കുട്ടി ശരിക്കും മുങ്ങാന്‍ തുടങ്ങി . ഭാഗ്യത്തിന് കൂടെ ഗുണ്ടകളായി അഭിനയിക്കാന്‍ ഉണ്ടായിരുന്ന ആരോ കുട്ടിയെ രക്ഷപെടുത്തി . പാവം കുട്ടി വെള്ളത്തില്‍ മുക്കിയപ്പോഴേ അതിന്റെ പാതി ജീവന്‍ പോയിരുന്നു . ഏതായാലും അപകടം ഒന്നും കൂടാതെ കുട്ടി രക്ഷപെട്ടു .

ജീവിക്കാന്‍ വേണ്ടി അഭിനയിക്കാന്‍ പോയ ഒരു പാവം പെണ്‍കുട്ടിയുടെ അവസ്ഥയാണ്‌ നാം ഇവിടെ കണ്ടത് . അഞ്ഞൂറ് രൂപയാണ് അവര്‍ കുട്ടി മരിച്ചു അഭിനയിച്ചതിനു കൊടുത്ത പ്രതിഫലം . ഇങ്ങനെ യുള്ള സീന്‍ ഒക്കെ അഭിനയിക്കാന്‍ വെള്ളവുമായി പരിചയം ഉള്ളവരെ , നീന്തല്‍ അറിയാവുന്നവരെ അല്ലെ ഉപയോഗികണ്ടത് , മാത്രമല്ല കുട്ടിയോട് പറയണ്ടേ , വെള്ളത്തില്‍ മുക്കി കൊല്ലുന്ന സീന്‍ ആണ് അഭിനയികേണ്ടത് എന്ന് . അതിനു കുട്ടിക്ക് സമ്മദം ഉണ്ടെകില്‍ മാത്രമല്ലെ അതിനെ കൊണ്ട് സീന്‍ ചെയ്യിക്കാന്‍ പാടുള്ളൂ ? നിര്‍ഭാഗ്യവശാല്‍ കുട്ടിക്കു വെള്ളത്തില്‍ വെച്ച് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നു എങ്കില്‍ ?/

എനിക്കൊന്നെ പറയാനുള്ളൂ മക്കളെ അഭിനയിക്കാന്‍ വിടുന്ന എല്ലാ അമ്മമാരോടുമായി , കുട്ടികളെ അഭിനയിക്കാന്‍വിടുന്നുണ്ട് എങ്കില്‍, മാതാപിതാക്കള്‍ ആരെങ്കിലും കൂടെ പോകുക . എന്ത് വേഷം ആണ് അവര്‍ ചെയ്യേണ്ടതെന്നു ചോദിച്ചു മനസിലാക്കുക . പട്ടിണി കിടക്കേണ്ടി വന്നാലും കുട്ടികളെ ഇങ്ങനെ ഉള്ള അപകടങ്ങളിലേക്ക്, അറിഞ്ഞോ അറിയാതെയോ തള്ളി വിടാതിരിക്കുക . കാലം വല്ലാത്തതാണ് . ജാഗ്രത !

17 comments:

jyo.mds said...

നിര്‍ഭാഗ്യം തന്നെ-ഒന്നുമില്ലെങ്കില്‍ ചെയ്യുന്ന ജോലി അനുസരിച്ച് നല്ല പ്രതിഫലമെങ്കിലും കൊടുത്തിരുന്നെങ്കില്‍

Anees Hassan said...

vanittundu....kollam....abhinayamohangal

മഴവില്ല് said...

അതെ ജ്യോ . ഇടനിലക്കാരന്റെ പോക്കറ്റ്‌ വീര്‍ക്കും . അടി കൊള്ളാന്‍ ചെണ്ട , പണം വാങ്ങാന്‍ മാരാര്‍ എന്ന അവസ്ഥ ആണ് ഇവിടെ .. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ജ്യോ

ആയിരത്തിഒന്നാം രാവ്‌ ;വായനക്കും അഭിപ്രായത്തിനും നന്ദി .

SHIBIN P JACOB said...

ithilonnum vannu veezhathirikkan nokkarutho..koolipany aayalum joli cheyyan pokanam..

Typist | എഴുത്തുകാരി said...

തീര്‍ച്ചയായും ആ അമ്മ കുട്ടിയെ ഒറ്റക്കവിടെ നിര്‍ത്തി പോവാന്‍ പാടില്ലായിരുന്നു.

ഹംസ said...

ജീവിക്കാന്‍ വേണ്ടി പലവേഷവും കെട്ടാം എന്നു നമ്മള്‍ സാധാരണ പറയുന്ന ഒരു വാക്കാണ് ചിലര്‍ ജീവിക്കാന്‍ വേണ്ടി മരിക്കാനും തയ്യാറാവും അവരാണ് ശരിക്കും ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കഥ ചെറുതായിട്ടാനെങ്കിലും പച്ചക്കുതിര എന്ന സിനിമയില്‍ കാണിക്കുന്നുണ്ട് . സിനിമയില്‍ കാണിക്കുന്നതല്ല യഥാര്‍ത്തം എന്നറിയാം. അഭിനയ മോഹം കൊണ്ട് ആപത്തില്‍ പെടുന്ന പെണ്‍കുട്ടികള്‍ ഏറെയുണ്ട്. ഈ കുട്ടിയുടെ കഥ വായിച്ചപ്പോള്‍ അഭിനയ മോഹമല്ല ജീവിത ബുദ്ധിമുട്ടുകളാണ് അതിനെ ആ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നു മനസ്സിലായി. .പാവം . !!

ശ്രീ said...

ഒരു പരിധി വരെ കുറ്റം ഇത്തരം വേഷങ്ങളില്‍ അഭിനയിയ്ക്കാന്‍ വിടുന്ന വീട്ടുകാരുടെ ആണ്. ജീവിയ്ക്കാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് അഭിനയിയ്ക്കാന്‍ പോകുന്നു എന്ന് പറയുന്നതില്‍ എന്ത് കാര്യമാണുള്ളത്? അതും പെണ്‍കുട്ടികള്‍...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത് ഒറ്റപ്പെട്ട സംഭവമല്ല, സീരിയലു പോലെ തുടരുന്ന കഥയാണ്‌

വരയും വരിയും : സിബു നൂറനാട് said...

ശ്രീ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു..ഇത് മാത്രമാണോ പട്ടിണി മാറ്റാനുള്ള വഴി?

Anonymous said...

റിയാലിറ്റി ഷോയുടെ കാലം ആണിത്... കഴിവുള്ള കുട്ടികള്‍ക്ക് അത് സമൂഹത്തിന് മുന്നില്‍ എത്തിക്കാനുള്ള ഒരു നല്ല മാര്‍ഗം തന്നെ ആണ് അത് എന്ന് വിസ്മരിക്കുന്നില്ല .... പക്ഷേ മറ്റുള്ളവര്‍ കാട്ടുന്നതിന് ഒപ്പം എനിക്കും ആയിക്കൂടെ എന്ന് ചിന്തിക്കുന്ന... അതിനായി കുട്ടികളെ നിര്‍ബന്ധിച്ച് തല്ലി പഴുപ്പിച്ചു പാകമാക്കുന്ന മാതാപിതാക്കളുള്ള കാലവും....

അതുപോലെ തന്നെ ആണ് സിനിമയോടുള്ള, അതിന്റെ മോഹിപ്പിക്കുന്ന കാന്തിക വലയത്തോടുള്ള അഭിനിവേശവും....

മുകള്‍ പറഞ്ഞ രണ്ട് മേഖലയിലേക്കും കുട്ടികളെ വേണ്ടി വന്നാല്‍ എത്ര പണം ചിലവിട്ടും പറഞ്ഞു വിടാന്‍ തയാറാവുന്നവരുടെ ഉള്ളില്‍ തീര്‍ച്ചയായും ആ കലാരൂപത്തെ പരിഭോഷിപ്പിക്കുക എന്ന ലക്ഷ്യം അല്ല.... പണം, പ്രശസ്തി... ഇവയാണ് അവരെ നയിക്കുന്ന ഘടകങ്ങള്‍...... അതിന് വേണ്ടി പഠിപ്പ് പോലും മാറ്റി വച്ച എത്രയോ കുട്ടികള്‍....

ആ അവസരം മുതലാക്കി അതില്‍ നിന്നും ലാഭം കൊയ്യാന്‍ ഏജന്റുമാരും. അത് അവരുടെ കുഴപ്പം അല്ല.. എല്ലാം ബിസിനെസ്സ് ആണ്. പണം ഉണ്ടാക്കുകയാണ് അവരുടെ ലക്‍ഷ്യവും.

ഏതൊരു ബിസിനെസ്സ് മേഖല പോലെയും ഇവിടെയും നല്ലതിന്നോടൊപ്പം കെണികളും ചതിക്കുഴികളും ഉണ്ടാവും... അതിലേക്ക് ആവേശപൂര്‍വ്വം എടുത്തു ചാടാതെ ശ്രദ്ധാപൂര്‍വം വിവേകപൂര്‍വം ഒരു ചുവടും വെയ്ക്കുന്നവര്‍ മാത്രമേ വിജയിക്കുന്നുള്ളൂ......

ചുരുക്കത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് നല്ല വഴി കാട്ടിക്കൊടുക്കേണ്ട ചുമതല മാതാപിതാക്കള്‍ക്ക് തന്നെ എന്ന് സാരം...

താങ്കളുടെ രചന കാലികപ്രസക്തം തന്നെ.... അഭിനന്ദനങ്ങള്‍.....

Jishad Cronic said...

ഒരു പരിധി വരെ കുറ്റം ഇത്തരം വേഷങ്ങളില്‍ അഭിനയിയ്ക്കാന്‍ വിടുന്ന വീട്ടുകാരുടെ ആണ്

മഴവില്ല് said...

ഷിബിന്‍ . വായനക്കും അഭിപ്രായത്തിനും നന്ദി

മഴവില്ല് said...

അതെ എഴുത്തുകാരി ചേച്ചി , എന്റെ അഭിപ്രായവും അത് തന്നെ ആണ് . വായനക്കും അഭിപ്രായത്തിനും നന്ദി

മഴവില്ല് said...

ഹംസ , അതെ ഹംസ പാവം കുട്ടി, ഭാഗ്യം കൊണ്ടാണ് ആ കുട്ടിക്ക് അപകടം ഒന്നും പറ്റാഞ്ഞത്‌ . വായനക്കും അഭിപ്രായത്തിനും നന്ദി
ശ്രീ ;
ശ്രീ പറഞ്ഞത് ശരിയാണ് . പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും ചേരുന്ന ജോലി അല്ല ഇത് . ഇഷ്ട്ടമില്ലെങ്കിലും പല മാതാ പിതാക്കളും കുട്ടികളെ നിര്‍ബന്ദിച്ചു ആണ് അഭിനയിക്കാന്‍ വിടുന്നത് . വായനക്കും അഭിപ്രായത്തിനും നന്ദി ശ്രീ

മഴവില്ല് said...

ഇസ്മയില്‍ കുരുമ്പാടി ; ആദ്യ വരവിനും വായനക്കും ഒരു പാട് നന്ദി

സിബു നൂറനാട് :വരവിനും വായനക്കും നന്ദി
സല്‍മാവേലിക്കര ; വന്നതിനും വായിച്ചതിനും ഒരു പാട് നന്ദി ,സല്‍ പറഞ്ഞത്തൊക്കെ സത്യമാണ് . പണം കൊടുത്തു മക്കളെ പ്രശസ്തരാക്കാന്‍ മത്സരിക്കയാണ് പല രക്ഷിതാക്കളും . കുട്ടികളുടെ പഠിപ്പോ അവരുടെ താല്പര്യമോ ഒന്നും അച്ഛനമ്മ മാര്‍ക്ക് ഒരു വിഷയം അല്ല . പല പ്രശസ്തരായ നടിമാരും മാതാപിതാക്കല്കെതിരെ വിരല്‍ ചൂണ്ടിയിട്ടുള്ളതും ഇത് കൊണ്ടൊക്കെ തന്നെ ആവാം

ജിഷാദ് , വന്നതിനും വായനക്കും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി

തൂലിക നാമം ....ഷാഹിന വടകര said...

ഇവിടെ കുറ്റക്കാര്‍ വീട്ടു കാര്‍ തന്നെ ...
എത്ര തിരക്കാണെങ്കിലും പെണ്‍കുട്ടികളെ
ഒറ്റയ്ക്ക് വിടുന്നതിനോട് എനിക്ക് യോജിപ്പില്ല ..

രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും ഭേദം ..
രോഗം വരാതെ സൂക്ഷിക്ക്ന്നതാണ് നല്ലത് എന്നല്ലേ ..?
നല്ല ആശയം വീണ്ടും വരാം ....

തൂലിക നാമം ....ഷാഹിന വടകര said...
This comment has been removed by the author.