Tuesday, February 23, 2010

എന്‍റെ കുറിഞ്ഞി

പ്രിയപ്പെട്ട കുറിഞ്ഞി .......എന്‍റെ പൂച്ചക്കുട്ടിയുടെ പേരാണ് കുറിഞ്ഞി . അവളെ അമ്മ ഉപേക്ഷിച്ചു പോയതാണ് എങ്ങനെ എന്ന് അല്ലെ പറയാം . ചിലപ്പോ നിങ്ങള്‍ ചോദിച്ചേക്കാം ഏത് പൂച്ചയാണ് മക്കളെ ഉപേക്ഷിക്കാത്തത് എന്ന് അല്ലേ.പക്ഷേ ഇത് ഞാനും എന്‍റെ ചേച്ചിയും കൂടെ അമ്മപൂച്ചക്ക് സ്വൈര്യം കൊടുക്കാതെ അതിനെ ദ്രോഹിച്ച തിന്റെ ഫലമായി അവസാനം അമ്മ പൂച്ച കുറിഞ്ഞിയെ നിഷ്കരുണം ഉപേക്ഷിച്ചു പോയി .ഞങളുടെകുടുംബ വീട്ടില്‍ ആണ് എന്‍റെയും ചേച്ചിയുടെയും ഉറക്കം .. അവിടെ മുത്തച്ചനും മുത്തചിയും വലിയമ്മയും(അമ്മയുടെ ഏറ്റവും മൂത്ത ചേച്ചി ) മാത്രമാണ് താമസം . വലിയമ്മ കല്യാണം കഴിച്ചിട്ടില്ല .അതുകൊണ്ട് തന്നെ ഞങ്ങളോട് വലിയ കാര്യം ആണ് .ഉറങ്ങാന്‍ സമയം ആകുമ്പോള്‍ ഞങള്‍ രണ്ടാളും കൂടി അമ്മുമ്മയുടെ അടുത്ത് ചെന്ന് കഥപറയാന്‍ പറയും . ഒരു മൂന്നു നാല് കഥയൊക്കെ ആവുമ്പോള്‍ അമ്മുമ്മ പറയും ഇനി രണ്ടാളും പോയി ഉറങ്ങു ബാക്കി കഥ നാളെ പറയാം എന്ന് . അങ്ങിനെ ഒരു ദിവസം ആണ് ഞങ്ങള്‍ക്ക് കുറുഞ്ഞിയെ കിട്ടുന്നത് . ഉറങ്ങാന്‍ കിടക്കുന്നത് വീട്ടിലെ പതായപുരയില്‍
ആണ് .അന്ന് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പൂച്ചകുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കാം . നോക്കിയപ്പോള്‍ അതാ പത്തായത്തിന്റെ മുകളില്‍ പൂച്ച പ്രസവിച്ചു കിടക്കുന്നു നാലു കുട്ടികള്‍ . അമ്മ പൂച്ച ഇല്ലാത് കൊണ്ട് ഞങള്‍ അടുത്ത് പോയി നോക്കി .. കണ്ണ് കീറിയിട്ടില്ല.. ഒരെണ്ണം മാത്രം നല്ല വെള്ള നിറം അതിനെ എനിക്ക് ഇഷ്ട്ടായി .. ഞാന്‍ നോട്ടമിട്ടു വെച്ചു. കണ്ണ് കീറിയിട്ടുവേണം എനിക്ക് അതിനെ എടുത്തു വളര്‍ത്താന്‍ . അങ്ങിനെ ഒക്കെ വിചാരിച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നു .രാവിലെ എഴുനേറ്റു ആദ്യം നോക്കിയത് .. പൂച്ചകുഞ്ഞുങ്ങളെയാണ്.... പക്ഷെ പൂച്ചകുട്ടികള്‍ കിടന്നിടത്ത് അവയെ കാണാന്‍ ഇല്ല .. എനിക്ക് സങ്കടമായി .. ഞാന്‍ എല്ലായിടവും തേടി നടന്നു .. കാണാന്‍ ഇല്ല . അവസാനം അമ്മുമ്മയോടു ചോദിച്ചു അമ്മുമ്മേ ........ പൂച്ചകുട്ടികളെ കണ്ടുവോ എന്ന് .. അമ്മുമ്മ പറഞ്ഞു ഇല്ലല്ലോ .. അമ്മുമ്മ എന്നെ കളിയാക്കി ഇതെന്താ നീ സ്വപ്നം കണ്ടോ . ഞാന്‍ പറഞ്ഞു സ്വപ്നം ഒന്നുമല്ല പത്തായത്തിന്റെ മുകളില്‍ പൂച്ച യും കുട്ടികളും ഉണ്ടാരുന്നു ഇന്നലെ രാത്രി , നേരംവെളുത്തപ്പോള്‍ കാണാനില്ല .. അമ്മുമ്മ നല്ല ചിരി ......എനിക്കാണെങ്കില്‍ ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ട്. അപ്പോള്‍ അമ്മുമ്മ പറഞ്ഞു പൂച്ച പ്രസവിച്ചാല്‍ കുട്ടികളെ ഒരു സ്ഥലത്ത് കിടത്തില്ല , മൂന്നു സ്ഥലം മാറും .അങ്ങിനെ എനിക്ക് പുതിയ അറിവാരുന്നു .. ഞാന്‍ തേടി നടന്നു അവസാനം കണ്ടു പിടിച്ചു തൊഴുത്തിന്റെ മച്ചില്‍ നിന്നും.. അന്ന് രാത്രിയില്‍ ഞാന്‍ പൂച്ചയെ എടുത്തു എന്‍റെ കൂടെ പായയില്‍ ഒരു ചെറിയ തുണി ഒക്കെ വിരിച്ചു കിടത്തി ഞാന്‍ ഉറങ്ങി കഴിഞ്ഞപ്പോള്‍ കുറുഞ്ഞിയെ അമ്മ പൂച്ച വന്നു എടുത്തു കൊണ്ട് പോയിന്നേ.......... രാവിലെ കാണാന്‍ ഇല്ല .. അന്നും ഞാന്‍ കുറെ നോക്കി നടന്നു അവസാനം കണ്ടു പിടിച്ചു .. ഇങ്ങനെ നാലു അഞ്ചു തവണ ആയപ്പോള്‍ അമ്മപൂച്ചക്ക് മതിയായി .. ഇനി എന്‍റെ പിന്നാലെ നടന്നിട്ട് കാര്യമില്ല എന്ന് അതിനു മനസ്സിലായി ... അങ്ങിനെ കുറുഞ്ഞിയെ എനിക്ക് മാത്രമായി കിട്ടി ... കണ്ണൊക്കെ വിരിഞ്ഞു കഴിഞ്ഞപ്പോള്‍ നല്ല സുന്ദരിക്കുട്ടിയായി ... അങ്ങിനെ കുറുഞ്ഞി ഞാനും നല്ല കൂട്ടുകാരായി .. പക്ഷേ അമ്മക്ക് ഇത് തീരെ ഇഷ്ട്ടപെടനില്ലട്ടോ .. ഞാന്‍ ഏതു നേരവും പൂച്ചയെ കളിപ്പിച്ചു നടക്കയാണ്‌ ഒന്നും പഠിക്കുന്നില്ല എന്നൊക്കെയാണ് അമ്മയുടെ പരാതി.. അതൊക്കെ ഞാന്‍ കേട്ടില്ല എന്ന് നടിച്ചു എന്നാലും അമ്മയ്ക്കും കുറുഞ്ഞിയെ ഇഷ്ട്ടായിരുന്നു .. അങ്ങിനെ ഒരു മാസം കഴിഞ്ഞു ... വീട്ടിലെ മുറ്റത്തു ഒരു കിണര്‍ ഉണ്ടായിരുന്നു . അതിനു മൂടി ഉണ്ടായിരുന്നില്ല .. കെട്ടി ഉയര്‍ത്തിയിട്ടും ഇല്ല ... നല്ല ആഴം ഉണ്ട് കിണറിനു .. കുറിഞ്ഞി എങ്ങനെയോ കിണറ്റില്‍ വീണു ... കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ വെള്ളത്തില്‍ വീണിട്ടില്ല കിണറിന്റെ അരഞ്ഞാണത്തില്‍ അള്ളിപ്പിടിച്ചു ഇരിക്കുന്നുണ്ട്‌ പാവം ഞാന്‍ തൊട്ടി ഒക്കെ ഇറക്കി കൊടുത്തു നോക്കി ... ഒരു രെക്ഷയും ഇല്ല കുറുഞ്ഞി വല്ലാതെ പേടിച്ചു.. വീട്ടില്‍ ആണെകില്‍ ആരും ഇല്ല സമയം വൈകുന്നേരം ആണ് ... നേരം ഇരുട്ടി തുടങ്ങി .. എല്ലാരും വന്നപ്പോള്‍ ഞാന്‍ കുറുഞ്ഞി കിണറ്റില്‍ വീണ കാര്യം പറഞ്ഞു ഇരുട്ടയത് കൊണ്ട് ടോര്‍ച്ചു കിണറ്റിലേക്ക് അടിച്ചു കാട്ടി കൊടുത്തു ... പക്ഷേ .. അത് മണ്ടത്തരമായി പോയി കാരണം വെളിച്ചം കണ്ടപ്പോള്‍ കുറിഞ്ഞി വെള്ളത്തിലേക്ക്‌ എടുത്തു ചാടി ................ പാവം വെള്ളത്തില്‍ വീണു കഴിഞ്ഞുള്ള കാര്യം പറയണ്ടല്ലോ ....... അതിനെ ഞാന്‍ കൊന്നു എന്ന് പറയുന്നതാവും ശരി


7 comments:

nizhal said...

പാവം പൂച്ചയെ കൊന്നു അല്ലേ .... കഷ്ട്ടായി പൊയീ .........

ശ്രീ said...

അയ്യോ... പാവം കുറിഞ്ഞി! :(

പൂച്ചകളെ എനിയ്ക്കും വല്യ ഇഷ്ടമാണ്. വീട്ടിലുണ്ടായിരുന്ന പൂച്ചകളുടെ കഥകള്‍ പറയാനാണെങ്കില്‍ തന്നെ ഒരുപാടുണ്ട്...

ഇതേ പോലെ കിണറ്റില്‍ വീണ് നഷ്ടപ്പെട്ട ഒരു പാവം പൂച്ചക്കുഞ്ഞുമുണ്ടായിരുന്നു. (അതിന് എന്നെ വലിയ ഇഷ്ടമായിരുന്നു). അത് പക്ഷേ കിണറ്റില്‍ വീണത് വൈകുന്നേരമായിട്ടും കാണാതായപ്പോള്‍ കുറേ അന്വേഷിച്ചു നടന്നു... കണ്ടു കിട്ടിയില്ല. പിറ്റേന്ന് നോക്കിയപ്പോള്‍ കിണറ്റില്‍ ചത്തു കിടക്കുന്നു. :(

മഴവില്ല് said...

ശ്രീ ... എന്റെ ഈ ചെറിയ ലോകത്തേക്ക് കടന്നു വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി

SHIBIN P JACOB said...

paavam poocha..kurinji poocha

sreee said...

ഈ ലോകത്ത് പൂച്ചക്കുഞ്ഞിനെ ഇത്രയധികം സ്നേഹിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ എന്നായിരുന്നു എന്റെ വിശ്വാസം . ഒന്നിലധികം ആളുകള്‍ ഉണ്ടെന്നറിയുന്നത്‌ സന്തോഷം. എന്റെ അമ്മയും വഴക്ക് പറയുമായിരുന്നു. പക്ഷെ അമ്മയ്ക്കും അതിനെ ഇഷ്ടമായിരുന്നു. .. എന്തൊരു coincidence !. (ഇനി പൂച്ചക്കുഞ്ഞു വലുതാകുന്നത് വരെ കിണറ്റില്‍ ചാടാതെ നോക്കണം. പാവം അതിനു നമ്മളൊക്കെയല്ലേ ഉള്ളു

sreee said...

ഈ ലോകത്ത് പൂച്ചക്കുഞ്ഞിനെ ഇത്രയധികം സ്നേഹിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ എന്നായിരുന്നു എന്റെ വിശ്വാസം . ഒന്നിലധികം ആളുകള്‍ ഉണ്ടെന്നറിയുന്നത്‌ സന്തോഷം. എന്റെ അമ്മയും വഴക്ക് പറയുമായിരുന്നു. പക്ഷെ അമ്മയ്ക്കും അതിനെ ഇഷ്ടമായിരുന്നു. .. എന്തൊരു coincidence !. (ഇനി പൂച്ചക്കുഞ്ഞു വലുതാകുന്നത് വരെ കിണറ്റില്‍ ചാടാതെ നോക്കണം. പാവം അതിനു നമ്മളൊക്കെയല്ലേ ഉള്ളു

ASHIN PAUL said...

ഇന്നലെ വീട്ടിൽ ഇതുപോലെ 3 എണ്ണം
കണ്ട് തള്ള പൂച്ച ഉപേക്ഷിച്ച് പോയി ഇനി എന്താ ചെയ്യുക എന്ന് ഒരു പിടിയും ഇല്ല
ഇടക്കിടക്ക് കിടന്നു നിലവിളിക്കുന്നു...