Wednesday, October 7, 2009

പ്രണയം

മൗനത്തിന്റെ നേര്‍ത്ത ജാലകത്തിനപ്പുറം നിന്ന്‌ ഞാന്‍ പറയാന്‍ കൊതിച്ചത് എന്തായിരുന്നു . സംശയിക്കണ്ട അത് പ്രണയത്തെ കുറിച്ചായിരുന്നു . കാലം പടര്‍ത്തിയ നോവുകള്‍ . എന്‍റെ പരിവേധനങ്ങള്‍ കുറുമ്പുകള്‍ , തെറ്റുകള്‍ ,നിറം മങ്ങിയ ഓര്‍മ്മകള്‍ ,നഷ്ട സ്വപ്നങ്ങള്‍ ,പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ ,ഒരു മയില്‍പീലി തുണ്ടുപോലെ മനസ്സില്‍ അടക്കി വെച്ചിരുന്ന സ്വകാര്യ നിമിഷങ്ങള്‍ , എല്ലാം എല്ലാം ഒരു സ്വപ്നം പോലെ നിന്‍റെ സ്നേഹനിര്‍മലമായ മനസ്സിലേക്ക് ഞാന്‍ പകര്‍ത്തി എഴുതി .ഒറ്റയ്ക്ക് ഇരിക്കുന്ന രാത്രികളില്‍ കൂട്ടുവരുന്ന ഓര്‍മ്മകള്‍ ..........എല്ലാം മനസ്സിലൊതുക്കി ഉറക്കമില്ലാത്ത രാത്രികളില്‍ ഇരുട്ടിനെ കീറി മുറിച്ചു ഓര്‍മ്മകള്‍ ഒരു നെടുവീര്‍പ്പായി മനസ്സില്‍ നിറയുമ്പോള്‍ ഒരു കുളിര്‍ കാറ്റുപോലെ നിന്‍റെവാക്കുകള്‍ എനിക്ക് സ്വാന്ത്വനമായി , ഒരു നിഴലായി നീ കൂടെ ഉള്ളത് പോലെ , ഒരു ചെറു നിശ്വാസം പോലും നിറഞ്ഞു പെയ്യുന്ന മഴ പോലേ... മസ്സില്‍ നിറഞ്ഞിരുന്നു . എത്രയോ രാവുകള്‍ പകലുകളായി ........ ഇരുളിന്നാഴങ്ങളില്‍ ഒരു കൈത്തിരി നാളമായി നീ എന്‍റെ അരികിലുണ്ടായിരുന്നു .പലപ്പോഴും മൗനം ഔചിത്യമില്ലാത്ത വിരുന്നുകാരനെ പോലെ നമുക്കിടയിലേക്ക്‌ കടന്നുവരുമ്പോള്‍ നിശബ്ദമായി ഞാന്‍ ഒരുപാടു സംസാരിച്ചിരുന്നു ,നീ അത് തിരിച്ചറിഞ്ഞിരുന്നു. നിന്‍റെ അദൃശ്യ സാന്നിദ്യം എന്‍റെ മനസ്സിനു നല്കുന്ന സ്വാന്ത്വനം അത് അനിര്‍വചനീയമാണ് ............

4 comments:

Unknown said...

പ്രണയത്തിനു കൃത്യമായി ഒരു നിര്‍വജനം ആര്‍ക്കും പറയാന്‍ കഴിഞ്ഞിട്ടില്ല, ഓരോ വെക്തിക്കും പ്രണയം എന്ന വികാരം പലതരത്തിലാണ് അനുഭവപ്പെടുന്നത് ഇവിടെ അമ്മയുടെ ഈ വാക്കുകള്‍ എന്‍റെ മനസ്സിനെ വല്ലാണ്ട് സ്പര്‍ശിച്ചു.......
എന്ത് ഞാന്‍ പറയാന്‍ മനോഹരം ഒപ്പം ബ്ലോഗിന്‍റെ ഈ ലോകത്തിലേക്ക്‌ സ്വാഗതവും.
സ്നേഹത്തോടെ അമ്മയുടെ
വിഷ്ണു ;)

കണ്ണനുണ്ണി said...

ചേച്ചി ഭാഷക്ക് ഒരു ഒഴുക്കും ഭംഗിയും ഒക്കെ ഉണ്ട്.. മനസ്സില്‍ എഴുതുവാനുള്ള പ്രചോദനവും ഒരുപാടുണ്ടാവട്ടെ...
എഴുതി തുടങ്ങി കഴിയുമ്പോ മനസ്സിലാവും , എഴുത്ത് എത്ര നല്ല കൂട്ടുകാരന്‍ ആണെന്ന്. ചാറ്റ് റൂമുകളിലെ സൌഹ്രിദ നിമിഷങ്ങള്‍ നല്‍കുന്ന സന്തോഷത്തിനും അപ്പുറം നമ്മെ സ്വാധീനിക്കുവാന്‍ കഴിയുന്ന ചങ്ങാതി ആണ് എഴുത്ത് എന്ന്.
ആശംസകള്‍....

പിന്നെ പരിവേദനം ആണോ അതോ പരിദേവനം ആണോ ?

മഴവില്ല് said...

നന്ദി വിഷ്ണു .. നന്ദി . കണ്ണാ ,...വായനക്കും അഭിപ്രായം പറഞ്ഞതിനും ..കണ്ണാ .. പരിവേദനം ആണ് ശരി എന്ന് തോന്നുന്നു

Anonymous said...

no comment:)
bcz it's love