ഓര്‍മ്മകള്‍ കൂട് കൂട്ടിയ മനസിന്റെ തളിര് ചില്ലയില്‍ , പൊന്നിന് നിറമുള്ള ഒരായിരം ഓര്‍മകളുമായി ,ഒരായിരംകണികൊന്നകള് മനസില്‍ പൂത്തുലഞ്ഞു നില്ക്കുന്ന ഒരു വിഷു കൂടി കടന്നുപോയി . കണിക്കൊന്നയും കണിവെള്ളരിയും. പൊന്‍നാണയവും കോടിമുണ്ടും,പുത്തെന്‍ കാലത്തിന്റെ പ്രതീക്ഷ ആകട്ടെ. .
.
ഓരോ വിഷുക്കാലവും പുതുമയുടെ , നന്മയുടെ ,പ്രതീക്ഷ നിറക്കുന്നു.മനസ്സിലെ നന്മയും ,പരിശുദ്ധിയും
ശുദ്ധ ഹൃദയത്തിലെ നസ്സീമമായ സ്നേഹവും , നിറയെ പൂത്തുവിരിഞ്ഞു നില്ക്കുന്ന കണികൊന്നയുടെ പൊന്‍പ്രഭ പോലെ ... ... ഈ പുതുവര്‍ഷവും എല്ലാവര്ക്കും ഐശ്യര്യത്തിന്റെയും അനുഗ്രഹത്തിന്റെയും
, സമ്പല്‍ സമിര്ധിയുടെയും ആകട്ടെ . ഇത്തവണ വിഷു ഏപ്രില്‍ പതിനഞ്ചിന് ആണ് , സാധാരണ ഏപ്രില്‍ പതിനാലിനാണ്ആഘോഷിക്കാരുള്ളത് . അത് കൊണ്ട് തന്നെ ഒരു ദിവസം നേരത്തെ തന്നെ ആശംസകള്‍ കിട്ടിത്തുടങ്ങി . പടക്കംപൊട്ടിക്കുന്നത് ഒഴിച്ചാല്‍ ഇക്കൊല്ലത്തെ വിഷു നന്നായി ആഘോഷിച്ചു .വിഷുകണിയും .വിഷു കൈനീട്ടവും. വിഷുഫലവും . ഒരു പുതിയ തുടക്കം ആവുകയാണ് എന്ന് മനസ്സുപറയുന്നു . ഇത് വരെയുള്ള വിഷുവിനെ അപേക്ഷിച്ച്ഇത്തവണ വിഷു കൈനീട്ടം കൂടുതല്‍ കിട്ടുകയും ,അതുപോലെ കൊടുക്കുകയും ചെയ്തു .ശുദ്ധ ഹൃദയത്തിലെ നസ്സീമമായ സ്നേഹവും , നിറയെ പൂത്തുവിരിഞ്ഞു നില്ക്കുന്ന കണികൊന്നയുടെ പൊന്‍പ്രഭ പോലെ ... ... ഈ പുതുവര്‍ഷവും എല്ലാവര്ക്കും ഐശ്യര്യത്തിന്റെയും അനുഗ്രഹത്തിന്റെയും
കഴിഞ്ഞ രണ്ടു വര്‍ഷം ആയിട്ടു പടക്കം വാങ്ങാറില്ല .
രണ്ടു വര്‍ഷം മുന്‍പ് വിഷുവിന്റെ തലേ ദിവസം . കുറെ പടക്കം വാങ്ങി അച്ഛനും മക്കളും കൂടെ പടക്കം പൊട്ടിക്കാന്തയാറായി . പൂത്തിരി ഒക്കെ കത്തിച്ചു മക്കള്‍സ് അടിച്ചു പോളിക്കുന്നുണ്ട് ,ഒരു പ്ലാസ്റ്റിക് കവറിനുള്ളില്‍ ആണ്പടക്കം വെച്ചിരുന്നതു . വാവ പൂത്തിരി കത്തിക്കുന്നതിനിടയില്‍ എങ്ങനെയോ ....... പടക്കം ഇരുന്ന കവറിനു തീപിടിച്ചു .. ഈശ്വരാ.. .. ഓര്‍ക്കാന്‍ കൂടെ പേടിയാകുന്നു ,തലങ്ങും വിലങ്ങും പടക്കം പൊട്ടിത്തെറിക്കാന്‍ തുടങ്ങി . വാവയുടെ കൈയും ദേഹവും ഒക്കെ പൊള്ളി ,വേഗം കുട്ടിയെ പിടിച്ചു മാറ്റിയത് കൊണ്ട് വലിയ അപകടം ഉണ്ടായില്ലഅന്ന് മോള് ഒരുപാടു പേടിച്ചു .. അതില്‍ പിന്നെ ഒരു ആഘോഷത്തിനും പടക്കം വാങ്ങിയിട്ടില്ല ..
വിഷു ദിവസം അതിരാവിലെ എഴുനേറ്റു കണി കാണണം എങ്കില്‍ തലേ ദിവസം തന്നെ കണി ഒരുക്കണം. കണിവെള്ളരിയും, കൊന്നപ്പൂവും , കോടിമുണ്ടും ,നാണയങ്ങളും ,പഴങ്ങളും ,വാല്‍കണ്ണാടിയും , ചക്കയും , സ്വര്‍ണവും . ഒരു ഓട്ടുരുളിയില്‍ ഭംഗിയായി അലങ്കരിച്ചു തലേ ദിവസം തന്നെ ഒരുക്കി വെക്കും . രാവിലെ എഴുനേറ്റു നിലവിളക്ക്കത്തിച്ചതിനു ശേഷം എല്ലാരേയും വിളിച്ചുണര്‍ത്തി . വിഷു കണി കാണിക്കും . കണി കണ്ടു തൊഴുതു കഴിഞ്ഞാല്അടുത്ത ചടങ്ങ് . വിഷു കൈ നീട്ടം ആണ് . അത് വീട്ടിലെ കാരണവരുടെ ചുമതലയാണ് .
കുട്ടിക്കാലത്ത് അതിരാവിലെ അമ്മ വിളിച്ചുണര്‍ത്തി കണികാണിക്കും . കണി കണ്ടു കഴിഞ്ഞാല്‍ . കുളിക്കാന്‍ മത്സരം ആണ് . കുളിച്ചു വന്നാലെ വിഷു കൈനീട്ടം കിട്ടു . കൈനീട്ടം കിട്ടിയാല്‍ ആര്‍ക്കാണ് കൂടുതല്‍ കിട്ടിയത് എന്ന് നോക്കും . അന്ന് ഇന്നത്തെ പോലെയല്ല , കൂട്ടുകുടുംബംആണ് . അത് കൊണ്ട് , മുത്തച്ഛന്റെ കയില് നിന്നും അമ്മാവന്മാരുടെ കയില് നിന്നും , മുതിര്‍ന്ന എല്ലാരുടെയുംകൈയില്നിന്ന് കൈ നീട്ടം കിട്ടുമാരുന്നു . നല്ല ഒരു തുക അങ്ങിനെ വിഷുകൈനീട്ടം കിട്ടും.
കുട്ടിക്കാലത്ത് അതിരാവിലെ അമ്മ വിളിച്ചുണര്‍ത്തി കണികാണിക്കും . കണി കണ്ടു കഴിഞ്ഞാല്‍ . കുളിക്കാന്‍ മത്സരം ആണ് . കുളിച്ചു വന്നാലെ വിഷു കൈനീട്ടം കിട്ടു . കൈനീട്ടം കിട്ടിയാല്‍ ആര്‍ക്കാണ് കൂടുതല്‍ കിട്ടിയത് എന്ന് നോക്കും . അന്ന് ഇന്നത്തെ പോലെയല്ല , കൂട്ടുകുടുംബംആണ് . അത് കൊണ്ട് , മുത്തച്ഛന്റെ കയില് നിന്നും അമ്മാവന്മാരുടെ കയില് നിന്നും , മുതിര്‍ന്ന എല്ലാരുടെയുംകൈയില്നിന്ന് കൈ നീട്ടം കിട്ടുമാരുന്നു . നല്ല ഒരു തുക അങ്ങിനെ വിഷുകൈനീട്ടം കിട്ടും.
മേടമാസം ഒന്നാം തീയതി മുതല്‍ പത്താം തീയതിവരെ വീടിനടുത്തുള്ള ദേവിക്ഷേത്രത്തില്‍ ( പ്രസിദ്ധമായ കടമ്മനിട്ട ദേവി ക്ഷേത്രം ) ഉത്സവം ആണ് . ഉത്സവത്തിന്പോയിം ഇഷ്ട്ടമുള്ളത് ഒക്കെ വാങ്ങും . എന്നാലും ബാക്കി ഉണ്ടാവും .. ബാക്കി വരുന്ന കാശ് കുടുക്കയില്‍ ഇടുംപിന്നെ വിഷുവിനു വിഭവ സമിര്ധമായ സദ്യ ഉണ്ടാവും . അടപ്രഥമന്‍ ആണ് വിഷു പ്രമാണിച്ച് ഉണ്ടാക്കുക . അമ്മഉണ്ടാക്കുന്ന പ്രഥമനു പ്രത്യേക രുചി ആണ്. ( അമ്മയുടെ കൈ പുണ്യം കുറച്ചൊക്കെ എനിക്ക്കിട്ടിയുട്ടുണ്ട്
..
വിഷുവിനെ കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ .. പണ്ടൊക്കെ ഇഷ്ട്ടം പോലെ കൊന്നപ്പൂവു കൊന്ന യില്‍ നിന്നും ഓടിച്ചു എടുത്തു ആവശ്യം പോലെ ഉപയോഗിക്കാം .. ഇന്ന് കാലം മാറി .ഇത്തവണ ഞാന്കൊന്നപൂവ് വാങ്ങിയത് ഒരു ചെറിയ കെട്ടിന് ഇരുപത്തന്ച്ചു രൂപയ്ക്ക് ആണ് . അതും കിട്ടാനില്ല . കാലം പോയപോക്കേ. നാട്ടില്‍ വെറുതെ പഴുത്തു പൊഴിഞ്ഞു പോകുന്ന ചക്കക്കു നൂറു രൂപ .. ഇങ്ങനെ പോയാല്‍ കൊന്നപൂവും , ചക്കയും ഒക്കെ വച്ച് കണി കാണുന്നതിനു പകരം ഇതിന്റെ ഒക്കെ പടം വെച്ച് കണികാണുന്ന കാലം വിദൂരമല്ല .........
5 comments:
ശരിയാണ്. ഇപ്പോള്‍ നാട്ടിലും കൊന്നപ്പൂക്കള്‍ വിരളമായിക്കൊണ്ടിരിയ്ക്കുകയാണ്. ചന്തയില്‍ ഇപ്പറഞ്ഞ പോലെ കെട്ടിന് 10 ഉം 25 ഉം എല്ലാമാണ് വില എന്ന് പറഞ്ഞു കേട്ടു.
(ഇതു വരെ വാങ്ങേണ്ടി വന്നിട്ടില്ല)
വിഷു ആശംസകള്‍!
aasamsakal!!!!
ആശംസകള്‍ :)
നന്ദി ശ്രീ . വായനക്കും അഭിപ്രായത്തിനും
മഴ മേഘങ്ങള്‍ വരവിനും വായനക്കും നന്ദി
ഹംസ വരവിനും വായനക്കും നന്ദി
njan veettil illatha thakkam nokki veettile konna vetti kalanju..valare kashtamayi poyi
Post a Comment