Wednesday, March 31, 2010

ഒരു വിഡ്ഢി ദിനത്തിന്റെ ഓര്മ

നാട്ടിന്‍പുറത്തെ ഏപ്രില്‍ ഫൂള്‍ ദിവസത്തിന് പല പ്രത്യേകതകളും ഉണ്ട് . ആളുകളെ പെട്ടന്ന് പറ്റിക്കാന്‍ കഴിയും .കുട്ടികാലത്ത് നടന്ന ഒരു സംഭവംആണ് ഓര്‍മ്മ വരുന്നത് ...പരീക്ഷ ഒക്കെ കഴിഞ്ഞു സ്കൂള്‍ അടച്ചതിന്റെസന്തോഷത്തില്‍ അടിച്ചു പൊളിച്ചു അവധിക്കാല ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഏപ്രില്‍ ഒന്നുമുതല്‍ആണല്ലോ . ....തലേ ദിവസം തന്നെ പ്ലാന്‍ ചെയ്തുവെക്കും നാളെ ആരെ എങ്ങനെ പറ്റിക്കാം എന്ന് .. അങ്ങിനെഞാന്‍ രാവിലെ ആറു മണിക്ക് എഴുന്നേറ്റു (അല്ലെങ്കില്‍എട്ടുമണി ആണ് കണക്കു , അമ്മ വെള്ളം കോരി തലയില്‍ഒഴിക്കാതെ എഴുനേല്‍ക്കുന്ന പരിപാടിഇല്ല രാവിലെ പുതച്ചു മൂടി കിടന്നു ഉറങ്ങുന്നതിന്റെ സുഖം വേറെ ഒന്ന് വേറെതന്നെ അല്ലെ)


പുറത്തിറങ്ങിഒരു കറക്കം ഒക്കെ കഴിഞ്ഞു അമ്മയുടെഅടുത്തെത്തി (വേറെ പറ്റിക്കാന്‍ പറ്റിയ ആരെയും കിട്ടിയില്ല ).. അമ്മ രാവിലെ തിരക്ക് പിടിച്ച ജോലിയിലാണ് .. പ്രഭാതഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ് .ഇടലി ചെമ്പു അടുപ്പത്ത് നിന്നും ഇറക്കി വെക്കുന്നതിനിടയില്‍ ആണ്ഞാന്‍ഓടിചെല്ലുന്നത് . ................... അമ്മേ എന്ന് നീട്ടി വിളിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു ,മേലെ കൈതക്കലെഅപ്പച്ചന്റെ വീട്ടില്‍ ഒരു പാട്ആളുകള്‍ ഉണ്ട് .. എന്താണെന്നു അറിയില്ല . അമ്മക്ക് അറിയാമോ .. ( മേലെകൈതക്കെല്‍ വീട് ഞങ്ങളുടെ വീടിനു തൊട്ടടുതുള്ളത്താണ് . അവിടെ ഒരു അപ്പച്ചനും അമ്മച്ചിയും മാത്രമേ ഉള്ളുനല്ല പ്രായം ഉണ്ട് രണ്ടു പേര്‍ക്കും, മൂന്നു മക്കള്‍ ഉണ്ട് അവര്‍ക്ക് , മൂന്നും ആണ്മക്കള്‍ ആണ് . ഇളയമകനും കുടുംബവുംഅമേരിക്കയില്‍ ആണ് . മൂത്തവര്‍രണ്ടു പേരും അദ്യാപകര്‍ ആയിരുന്നു .. അവരും വേറെ സ്ഥലങ്ങളിലാണ്‌ താമസംഅതുകൊണ്ട് അപ്പച്ചന്റെയും അമ്മച്ചിയുടെയും കൂടെ ആരും ഇല്ല .വല്ലപ്പോഴും മക്കള്‍ വന്നു പോകും ..................... .........അഞ്ചു ഏക്കര്‍ പുരയിടത്തിനു നടുവില്‍ ഈഒരു വീട് മാത്രമേ ഉള്ളു ..

അപ്പച്ചന്‍ അരു പിശുക്കന്‍ ആണ് .ഒരു കരിയില പോലും ആരെകൊണ്ടും എടുപ്പിക്കില്ല എന്നാല്‍ അമ്മച്ചി അങ്ങിനെ അല്ല .പാവം ആണ് . ഞങ്ങളോട് വലിയ കാര്യം ആണ് . ) അമ്മ ഞാന്‍ പറഞ്ഞത്കേട്ടതും അയ്യോ ഈശ്വരാ അപ്പച്ചനോ അമ്മച്ചിക്കോ വല്ലതും പറ്റിയതാണോ , അപ്പച്ചന് സുഖമില്ലാതെ ഇരിക്കയാണ് .................. രണ്ടു ദിവസം ആയി ഒന്ന് പോയി കാണണം എന്ന് വിചാരിക്കുന്നു , പക്ഷെ ഇവിടുത്തെ തിരക്ക്കഴിഞ്ഞു എപ്പോഴാ നേരം . ഞാന്‍ ഒന്ന് പോയി നോക്കട്ടെ എന്താണെന്നു . എന്ന് പറഞ്ഞു അമ്മ വേഗം അവിടേക്ക്പോയി .. ഞാന്‍ ഒന്നും അറിയാത്ത പോലെ നിന്നു അമ്മ പോയി ഒരു പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ തിരിച്ചു വന്നു . അമ്മ അവിടെ ചെന്നപ്പോള്‍ ആരെയും കണ്ടില്ല . അപ്പോഴാണ് പാവം ഓര്‍ക്കുന്നെ ഓ ഇന്ന് ഏപ്രില്‍ ഒന്നാണല്ലോഎന്ന് . പോയ വേഗത്തില്‍ അമ്മ തിരിച്ചു വന്നു .അവിടുന്നെ എന്നെ വഴക്ക് പറഞ്ഞിട്ടാണ് വരുന്നത് . ഞാന്‍ ചിരിച്ചുകൊണ്ട് ഓടി . അമ്മയെ പറ്റിച്ചേ എന്ന് പറഞ്ഞു . അമ്മയുടെ കൈ വാക്കിന് ചെന്ന് നിന്നിരുന്നു എങ്കില്‍ തല്ലുഉറപ്പാരുന്നു.. എന്തായാലും തല്ലു കിട്ടാതെ അന്ന് രക്ഷ പെട്ടു..


ഇന്നലെ എനിക്കും ഒരു പണി കിട്ടി , രാവിലെ എന്റെ കൂട്ടുകാരിയുടെ ഫോണ്‍ വന്നു . ഞങ്ങള്‍ എല്ലാരും കൂടി അങ്ങോട്ട്‌ വരുന്നുണ്ട് ,രാവിലെ ചായ ഒക്കെ റെഡി ആക്കി വെക്കു, ഞാന്‍പറഞ്ഞു അതിനെന്താ വേഗം വന്നോളു എന്ന് ,ഞങ്ങള്‍ അര മണിക്കൂര്‍ കഴിഞ്ഞു എത്താം എന്നുപറഞ്ഞുഅവള്‍ ഫോണ്‍ വെച്ചു .ഞാന്‍ ചായ ഒക്കെ തയ്യാറാക്കി അവരുടെ വരവും കാത്തിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞു ഒരുമണിക്കൂര്‍ കഴിഞ്ഞു , രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും അവര്‍ വന്നില്ല .ഞാന്‍ ഫോണ്‍ ചെയ്തു . എന്താ നിങ്ങള്‍ ഇതുവരെ ഇറങ്ങിയില്ലേ എന്ന് ചോദിച്ചു .. അപ്പോഴല്ലേ പറയുന്നത് .. ഇന്ന് എന്താ ദിവസം എന്ന് ഓര്‍മ ഉണ്ടോ എന്ന് എന്നോട്ചോദിച്ചു ..അവള്‍ നല്ല ചിരി .. ഞാനും ചിരിച്ചു പോയി . എന്നെ പറ്റിച്ചതാണ് എന്ന് അപ്പോഴല്ലേ അറിയുന്നത് .. എന്തായാലും ഞാന്‍ ചമ്മി അത് പറഞ്ഞാല്‍ മതിയല്ലോ .. എനിക്ക് ഒരു സംശയവും തോന്നിയില്ല കാരണം ഞങ്ങള്‍ കുടുംബ സുഹൃത്തുക്കള്‍ ആണ് . ഇടയ്ക്കു അവരുടെ വീട്ടിലേക്കു ഞങ്ങള്‍ പോകാറുണ്ട് . അവര്‍ ഇങ്ങോട്ടും വരാറുണ്ട് .. അത് കൊണ്ട് എന്നെ പറ്റിക്കാന്‍ ആണ് എന്ന് എനിക്ക് തോന്നാഞ്ഞത്‌ .
കഴിഞ്ഞ വര്ഷം എന്റെ ചെറിയ മകള്‍ എന്നെ പറ്റിച്ചു മക്കള്സ് രണ്ടു പേരും അവധി കാലമായാല്‍ രാവിലെ എഴുനേല്‍ക്കില്ല .കതകു അടച്ചു കുറ്റി ഇട്ടാണ് ഉറക്കം .വിളിച്ചാല്‍ എഴുനേല്‍ക്കില്ല . രാവിലെ ഞാന്‍ ചെന്ന് വിളിച്ചു ഉണര്താതിരിക്കാന്‍ ആണ് കതകു അടച്ചു കുറ്റി ഇട്ടു കിടക്കുന്നത് .
എന്നും അരമണിക്കൂര്‍ എങ്കിലും കതകില്‍ മുട്ടിയാലെ ആരെങ്കിലും എഴുനേറ്റു കതകു തുറക്കു ,തുറന്നാലോ വീണ്ടും പോയി കിടക്കും ..പതിവ് പോലെ അന്നും ഞാന്‍ പോയി വിളിച്ചു .. കുറെ വിളിച്ചു കഴിഞ്ഞപ്പോള്‍ കതകു തുറന്നു .. ഞാന്‍ മുറിക്കകത്ത് കയറി .നോക്കുമ്പോള്‍ ഒരാളെ ഉള്ളു കിടക്കയില്‍ , ചെറിയ മോളെ കാണാന്‍ ഇല്ല . ഞാന്‍ ചോദിച്ചു വാവ എവിടെ . (ചെറിയ മോളെ വിളിക്കുന്നത്‌ വാവ എന്നാണ് ) വലിയ മോള്‍ പറഞ്ഞു .ആ ഞാന്‍ കണ്ടില്ല അവിടെ എങ്ങാനും കാണും അമ്മെ എന്ന് ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല .. എനിക്ക് ഉറങ്ങിയാല്‍ മതി എന്നാ ഭാവത്തില്‍ പറഞ്ഞിട്ട് അവള്‍ വീണ്ടും പുതച്ചു മൂടി കിടന്നു. ....


ശെടാ ഒരിക്കലും രാവിലെ എഴുനെല്‍ക്കാത്ത കുട്ടി ഇത്ര രാവിലെ എവിടെപോയി ഞാന്‍ എല്ലായിടവും നോക്കി കാണാന്‍ ഇല്ല ഏട്ടനോടും ചോദിച്ചു വാവയെ കണ്ടോ . ഏട്ടനും കണ്ടില്ല . ശോ ഞാന്‍ അകെ വിഷമിച്ചു തലേ ദിവസം ഉറങ്ങാന്‍ കിടന്നതല്ലേ ഈ കുട്ടി എവിടെ പോയി . അവസാനം ഞാന്‍ കരച്ചിലിന്റെ വക്കിലെത്തിയപ്പോള്‍ അതാ അമ്മയെ പറ്റിച്ചേ എന്ന് പറഞ്ഞു വാവ അവരുടെ മുറിയില്‍ നിന്ന് ഇറങ്ങി വരുന്നു .!. എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു .. അവരുടെ മുറിയിലെ ഷെല്‍ഫിന്റെ മുകളില്‍ കേറി ഒളിച്ചിരുന്നതാ അവള്‍ . രണ്ടു പേരും കൂടി നടത്തിയ ഗൂഡാലോചനയ്ക്ക് ഗുണം ഉണ്ടായി എന്നെ പറ്റിക്കാന്‍ കഴിഞ്ഞില്ലേ .










12 comments:

prem said...

oh enkil chaya kudikkan njan varumayirunnu ..kashtam chaya waste aayi..
orma kurippu kuzhappam illa .bhashayude prayaogathile adukkum chittayaum kurachu koodi sradhikku ..

Anil cheleri kumaran said...

കൊള്ളാം. വായിക്കാന്‍ സൌകര്യത്തിന് പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ നന്നായിരിക്കും.

Unknown said...
This comment has been removed by the author.
Unknown said...

amme vere nice pinne amma paranjathil oru thiruthundu "angine enne pattikakn kazhinju" ennanu amma ezhuthiyathu sarikkum ezhuthendi yirunnathu "innenkilum enne pattikkandu irunnoode enna" :P

Unknown said...
This comment has been removed by the author.
Unknown said...

kollam....... bayam chaya kudikan varam ennu paranjathu.... uchak varam ennanu paranjathenkilo........

ശ്രീ said...

ഹ ഹ. അപ്പോ എല്ലാ ഏപ്രില്‍ ഒന്നിനും മുടങ്ങാതെ ഫൂളാകാറുണ്ട് അല്ലേ ചേച്ചീ?

ഇത്തവണ ആരാ പറ്റിച്ചേ?

മക്കളുടെ കുസൃതി ഇഷ്ടപ്പെട്ടു.

വിഷു ആശംസകള്‍!


[ചില അക്ഷരത്തെറ്റുകള്‍ - ഇഡ്ഡലി, അദ്ധ്യാപകര്‍... ശ്രദ്ധിയ്ക്കുമല്ലോ]

Anonymous said...

ഹഹ കുമാരേട്ടനും, ശ്രീയും ഇവിടെ എത്തിയോ.. ചേച്ചി നന്നായിടുണ്ട് aprill ഫൂള്‍ അനുഭവങ്ങള്‍.

മഴവില്ല് said...

പ്രേം വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി ..
കുമാര്‍, എന്റെ ഈ ചെറിയ ലോകത്തേക്ക് കടന്നു വന്നതിനും അഭിപ്രയം പറഞ്ഞതിനും ഒരു പാട് നന്ദി ഇനി ശ്രദ്ധിച്ചു കൊള്ളാം

മഴവില്ല് said...

ഹ ഹ വിഷ്ണു , എന്നെ കളിയാക്കണ്ട , മക്കള്‍ക്ക്‌ അമ്മയെ അല്ലെ പറ്റിക്കാന്‍ പറ്റു, മാത്രമല്ല . എന്റെ അമ്മയെ ഞാന്‍ ഒരു പാട് പറ്റിച്ചിട്ടുണ്ട് . അതിന്റെ ഒക്കെ തിരിച്ചടി കിട്ടാതെ വരുമോ .. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നല്ലേ ...

മഴവില്ല് said...

സുബീഷ് , ഉച്ചക്ക് വരാം എന്ന് പറഞ്ഞാല്‍ ഞാന്‍ ഊണ് തയാറാക്കി വെക്കുമാരുന്നു

മഴവില്ല് said...

ഹ ഹ അതെ ശ്രീ , എല്ലാതവണയും എന്നെ ആരെങ്കിലും പറ്റിക്കും. ഇത്തവണ എന്റെ കൂട്ടുകാരി . പിന്നെ അക്ഷര തെറ്റുകള്‍ . കാണിച്ചു തന്നത് നന്നായി ശ്രീ . ഇനി ശ്രെദ്ധിക്കാം .
വിഷു ആശംസകള്‍ .......................

നേഹാ:നന്നി മോളുസേ .. വായനക്കും അഭിപ്രായം പറഞ്ഞതിനും ...