Wednesday, March 3, 2010

ബാല്യകാലത്തേക്ക് ഒരു മടക്കയാത

പിന്നിട്ട വഴികളിലൂടെ ... ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ജീവിതത്തിലെ ഏറ്റവും നല്ല നാളുകള്‍ എന്‍റെകുട്ടികാലം തന്നെ ആണ് , . ജീവിതത്തിലെ നല്ല ഓര്‍മകളിലൂടെ .... ഒരു യാത്ര ...... അച്ഛന്‍റെയും അമ്മയുടെയും മൂന്ന് മക്കളില്‍ മൂത്ത കുട്ടിയാണ് ഞാന്‍ ...... എനിക്ക് ഇളയത് രണ്ടു അനിയന്മാര്‍ ... അച്ഛന്‍ കര്‍ഷകന്‍ ആയിരുന്നു ... അമ്മ വീട്ടമ്മയും .. ഒരു കൊച്ചു സ്വര്‍ഗം ...... അച്ഛന്‍റെയും അമ്മയുടെയും കല്യാണം കഴിഞ്ഞു അഞ്ചു വര്‍ഷംകഴിഞ്ഞാണ് ഞാന്‍ ജനിച്ചത്‌ .... ഒരുപാടു ഞാന്‍കളും വഴിപാടുകളും നടത്തി നീണ്ട കാത്തിരിപ്പിനു ശേഷംകിട്ടിയതാണ്... എന്നെ ...... ഞാന്‍ ജനിച്ചു അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് എനിക്ക് ഒരു അനിയന്‍ ഉണ്ടാവുന്നത് .....അവന് അഞ്ചു വയസ്സായത്തിനു ശേഷം അടുത്ത അനിയന്‍ ജനിച്ചു... ഞാന്‍ അക്ഷരം പഠിച്ചതു ആശാന്‍ പള്ളിക്കുടത്തില്‍ ആണ് .. മണ്ണിലും ഉമിയിലും ആണ് ആദ്യം എഴുതി പഠിച്ചതു . എഴുത്തോലയില്‍ ആണ് അക്ഷരങ്ങള്‍ എഴുതി തരുന്നത് .. ആശാന്‍ പള്ളിക്കുടത്തിലെ പടിപ്പു ഒരു വര്‍ഷം കൊണ്ട് കഴിഞ്ഞു .. അത് കഴിഞ്ഞു അടുത്ത് ഒരു ബാലവാടി ഉണ്ടായിരുന്നു അവിടെയും ഒരു വര്‍ഷം.. പഠിച്ചു .. അപ്പോഴേക്കും ഒന്നാംക്ലാസില്‍ ചേരാന്‍ പ്രായം ആയി... എന്നെയും അമ്മാവന്‍റെമകന്‍ മണിക്കുട്ടനെയും ഒരുമിച്ചാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തത്.... സ്കൂളില്‍ ഒന്നുമുതല്‍ എഴുവരയെ ഉണ്ടായിരുന്നുള്ളു ... ഞാന്‍ എഴില്‍ പഠിക്കുമ്പോള്‍ എനിക്ക് പ്രധാന ആദ്യപകന്റെ കൈയില്‍ നിന്നും രണ്ടു അടി കിട്ടി .. ഇന്നും അതിന്‍റെ ചൂട് കൈയില്‍ നിന്ന് പോയിട്ടില്ല .... ഒരു ദിവസം ഉച്ചകഴിഞ്ഞ് ..നല്ല കാറ്റും മഴയും വന്നു ... ഒരു കുന്നിന്‍റെ മുകളില്‍ ആയിരുന്നു ഞങളുടെ സ്കൂള്‍ ... അത് കൊണ്ട് തന്നെ കാറ്റ് വന്നപോഴേക്കും ജനല്‍ ഒക്കെ വലിയ ശബ്ദത്തോട് ആഞ്ഞു വന്നു അടഞ്ഞു .. ആകാശം മൂടി ഇരുണ്ട് പെട്ടന്ന് രാത്രി ആയതു പോലെ.... . ഞങള്‍ എല്ലാവരും ഭയന്ന് കരഞ്ഞു .... അതിനിടയില്‍ ആരോ കൂകി വിളിച്ചു ..... ആരാണെന്നു എനികറിയില്ല...പക്ഷെ അടി കിട്ടിയത് പാവം എനിക്ക് .. നല്ല കനം ഉള്ള ചൂരല്‍ ആണ് മാഷിന്റെ കൈയില്‍ ഉണ്ടായിരുന്നത് .... കൈ അടികൊണ്ടു കുടുന്നു ... മറക്കാന്‍പറ്റില്ല ..ഇതൊരിക്കലും ...... ഏഴാം ക്ലാസിനു ശേഷം ..എട്ട്, ഒന്‍പത്, പത്ത്... വേറെ സ്കൂളില്‍ ആണ് പഠിച്ചത് ഹൈ സ്കൂള്‍ ജീവിതത്തില്‍ ഒരു പാട് മറക്കാന്‍ ആകാത്ത ഓര്‍മ്മകള്‍ ഉണ്ട്......ഒരു കുന്നിറങ്ങി ... വേറൊരു കുന്നു കയറി വേണം സ്കൂളില്‍ എത്താന്‍ , ഞങള്‍ പത്ത് കൂട്ടുകാര്‍ ഒരുമിച്ചാണ് സ്കൂളില്‍ പോകുന്നതുംവരുന്നതും .. ഇതില്‍ അഞ്ചു പേരു പെണ്‍കുട്ടികള്‍ ആണ് ... ബാക്കി അഞ്ചു പേര്‍ ആണ്‍കുട്ടികളും .... ഞങള്‍ഏറ്റവും ദൂരെ ഉള്ള ആളു ആദ്യം വീട്ടില്‍ നിന്നിറങ്ങും ... എന്നിട്ട് ഓരോ കൂട്ടുകാരുടെയും വീട്ടില്‍എത്തും..അങ്ങിനെ അവസാനത്തെ ആളെയും കൂട്ടി നടരാജന്‍ ബസില്‍ ആണ് ഞങളുടെ യാത്ര ..... യാത്രയില്‍
ഓരോ ദിവസവും ഓരോരുത്തര്‍ കഥകള്‍ പറയണം ... ചില ദിവസങ്ങില്‍ കടം കഥ പറയും ... ഉത്തരംപരയാതവര്‍ക്ക് ആയിരം .. കടം ... ചില ദിവസങ്ങളില്‍ പാരടി ഗാനങ്ങള്‍ ആയിരിക്കും നേരം പോക്ക് .... കൂട്ടത്തില്‍ നിമിഷ കവികള്‍ ഉണ്ട് ... എന്ത് വസ്തു കണ്ടാലും അതിനെ കുറിച്ച് നിമിഷം കവിത ജനിക്കും .. ചിരിച്ചു ചിരിച്ചു ... മതിയാകും...ചുരുക്കം പറഞ്ഞാല്‍ നടന്നു പോകുന്നതിന്‍റെ ഷീണം അറിയുകയേ ഇല്ല.. സ്കൂളില്‍ എത്തുന്നത്‌ അത്ര അടിച്ചു പൊളിച്ചാണ് .. അതൊക്കെ ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ട്ടമാവുന്നുണ്ട് ... ഇന്ന്കുട്ടികള്‍ക്ക് .സ്കൂള്‍ ബസ്‌ ഉണ്ട് .. അല്ലെങ്കില്‍ .. വേറെ വാഹനങ്ങള്‍ ഉണ്ട് ... അന്നൊക്കെ നടന്നാണ് സ്കൂളില്‍പോയിരുന്നത് എന്ന് പറഞ്ഞാല്‍ ഇന്നത്തെ കുട്ടികള്‍ കളിയാക്കും അത് കാലത്ത് അല്ലെ എന്ന് ...പിന്നെ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ എന്നൊരു വെത്യാസം ഉണ്ടായിരുന്നില്ല ഞങ്ങള്‍ക്ക് ... അത്ര നല്ല കൂട്ടുകാര്‍..... മറക്കാന്‍ പറ്റാത്ത .. ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ ..... എന്‍റെ വീടിനടുത്തു നിന്ന് ഒരു ഇറക്കം ആണ് .... കുത്തനെയുള്ള ... വഴി .. മുകളില്‍ നിന്ന് ഒന്ന് കാല് വഴുതിയാല്‍ .... താഴേ വലിയ ഒരു തോടുണ്ട് ... ഉരുണ്ടുഉരുണ്ടു അവിടെ വന്നു വീഴും ... അത് പോലെ ഉള്ള ഇറക്കം ആണ്.... തോട് മഴക്കാലം അയാള്‍ ... നിറഞ്ഞുകവിയും ... തോട് കടന്നു വേണം ഞങ്ങള്‍ക്ക് ബസ്‌ പോകുന്ന റോഡില്‍ എത്താന്‍, തോട് നിറയെ വെള്ളംഉള്ളപ്പോള്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പേടിയാണ് ഇറങ്ങി അക്കരെ കേറാന്‍ ... അതുകൊണ്ട് ആണ്‍കുട്ടികള്‍തോട്ടില്‍ ഇറങ്ങി കൈ കോര്‍ത്ത്‌ നില്‍ക്കും ... പെണ്‍കുട്ടികളെ ഓരോരുത്തരെ യായി ... കൈ പിടിച്ചു അക്കരെഎത്തിക്കും ... പലപ്പോഴും ... ബുക്സും പേനയും ഒക്കെ ഒഴുക്ക് വെള്ളത്തില്‍ പോകും .. തോടിനോട് ചേര്‍ന്ന് പടംആണ് ... പാടം കഴിഞ്ഞാല്‍ ... ബസ്‌ പോകുന്ന റോഡ്‌ ആയി ... പിന്നെ ഉള്ള നടപ്പ് .... റോഡിലൂടെ ആണ് ...
റോഡിന്‍റെ ഇരുവശത്തും വീടുകള്‍ ഉണ്ട് .... നിറയെ കൈയ്ച്ചു നില്‍ക്കുന്ന ചാമ്പ മരങ്ങള്‍ ഉണ്ടാവും ... മിക്കവീടുകളിലും .... ആരെങ്കിലും ഒരാള്‍ പോയി ചമ്പക്ക പൊട്ടിച്ചു കൊണ്ട് വരും .. ഇതും തിന്നുകൊണ്ടാണ്ട്മിക്കപ്പോഴും ഞങ്ങളുടെ യാത്ര ... എത്രയോ വീട്ടുകാരുടെ വഴക്ക് കേട്ടിട്ടുണ്ട് അന്നൊക്കെ ... എന്നാലും വീണ്ടുംകട്ട് ചമ്പക്ക പറിക്കും.... അതൊരു വിനോദം ആയിരുന്നു .... ഞാന്‍ ആശിച്ചു പോവുകയാണ് .. എന്‍റെ കുട്ടികാലംഎനിക്ക് തിരിച്ചു കിട്ടി എങ്കില്‍ എന്ന് .....എന്നും കുട്ടിയായിരുന്നെകില്‍ ......

7 comments:

Rejeesh Sanathanan said...

പണ്ട് സ്കൂളില്‍ പോകുമ്പോള്‍ വഴിയില്‍ കാണുന്ന മാവില്‍ നിന്ന് മാങ്ങ എറിഞ്ഞിടലായിരുന്നു ഞങ്ങളുടെ പ്രധാന പണി.........:)

nizhal said...

നന്നായിട്ടുണ്ട് മഴ, ഒരു നിമിഷം ഞാന്‍ എന്റെ കുട്ടിക്കാലത്തിലേക്ക് പോയതു പോലെ .

Cherian said...

nalla narration, manssil thaTTunna vaakkukaL.. oru sankeerthhanam pOle. Best wishes.

ശ്രീ said...

കുട്ടിക്കാലവും അന്നത്തെ സ്കൂള്‍ യാത്രകളും ഓര്‍മ്മിപ്പിച്ചു. ഗൃഹാതുരമായ എഴുത്ത്.

മഴവില്ല് said...

എന്റെ ഈ ചെറിയ ലോകത്തേക്ക് കടന്നു വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി .. ഇനിയും നിങളുടെ പ്രോത്സാഹനം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു സ്നേഹപൂര്‍വ്വം മഴ ചേച്ചി ...........

Kunhalan kutty said...

nannayittundu .... mazha yennu ketapom oru nimisham mansu nattil yethi_________ padikunna kalathulla premathe patti onnum paranjillaaa athu yenda yezhudanje?:D

prem said...

മഴ
ബാല്യകാലം വായിച്ചു .എന്തിനാണ് കൂടുതല്‍ പൂര്‍ണവിരാമം കൊടുക്കുന്നെ ?
paragraph ശ്രദ്ധാപൂര്‍വ്വം കൊടുക്കണം .ഒരു ആശയം വളരെ നന്നായി .
ആണ്‍കുട്ടികളും ,പെണ്‍കുട്ടികളും തമ്മില്‍ ഉള്ള സൌഹ്രദം ഇപ്പോള്‍ കൃത്രിമം ആണു
നമുക്ക് ആധുനികത തന്ന ഒരു മുറിപാട്‌ . പുതിയ തരം വിദ്യാഭ്യാസ സമ്പ്രദായം
വന്നപ്പോള്‍ ഉണ്ടായ സാമുഹിക പ്രശ്നം . സ്ത്രീകള്‍ ക്ക് എതിരെ സമീപകാലത്ത്
ഉണ്ടായ അതിക്രമം ഇതു കൊണ്ട് കൂടിയാണ് .