മണിക്കുട്ടന് , എന്റെ കളിക്കൂട്ടുകാരന്, അകാലത്തില്‍ എന്നെ വിട്ടുപിരിഞ്ഞ എന്റെ ചെങ്ങാതിയുടെ ഓര്‍മ്മകള്‍ .......എന്നേക്കാള്‍ ഒരു വയസ്സിനു ഇളയതായിരുന്നു മണിക്കുട്ടന്. എന്റെ അമ്മാവന്റെ മകന്. ഓര്മ വെച്ച നാള് മുതല്‍ ഒരുമിച്ചാണ് ഊണും ഉറക്കവും കളിയും ചിരിയും എല്ലാം, അത് കൊണ്ടു തന്നെ അക്ഷരം പഠിക്കാന്‍ ചേര്‍ന്നതും ഒരുമിച്ചു, സ്കൂളില്‍ ചേര്‍ന്നതും ഒരുമിച്ച്. ഞങ്ങള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം മണിക്കുട്ടന് ക്ലാസ്സ് മുറിയില്‍ കുഴഞ്ഞു വീണു, പെട്ടന്ന് ടീച്ചര്‍ മണിക്കുട്ടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നോട് വീട്ടില്‍ വിവരം പറയാന്‍ വേണ്ടി പറഞ്ഞു വിട്ടു. ഞാന്‍ ഓടി വീട്ടില്‍ എത്തി അമ്മാവനോട് കാര്യം പറഞ്ഞു, എല്ലാവരും വേഗം ആശുപത്രിയില്‍ എത്തി. പാവം എന്റെ മണിക്കുട്ടന്, അവനെ മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോകാന്‍ ഡോക്ടര്‍ പറഞ്ഞു , അങ്ങനെ മണിക്കുട്ടനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. എന്താണ് അവനു പറ്റിയത്, ആരും എന്നോട് ഒന്നും പറഞ്ഞില്ല. അവന് തിരിച്ചു വീട്ടില്‍ വരുന്നതും കാത്തു ഞാന്‍ ഇരുന്നു. ഒരുമാസം കഴിഞ്ഞാണ് മണിക്കുട്ടന് ആശുപത്രിയില്‍ നിന്നും മടങ്ങി വന്നത്. അവന് വല്ലാതെ ക്ഷീണിച്ചുപോയിരുന്നു. അവനു പഴയത് പോലെ ഓടികളിക്കാന് പറ്റില്ല, അവനെ ശ്രദ്ധിക്കണം എന്ന് അമ്മാവന് പറഞ്ഞു. അസുഖം മാറിയിട്ടില്ലത്രേ, ഒരുപാടു സങ്കടമായി എനിക്ക്. പിന്നീട് മണിക്കുട്ടന് സ്കൂളില്‍ വന്നില്ല, ഇടയ്ക്ക് അവനു ആശുപത്രിയില്‍ കിടക്കേണ്ടിയും വന്നു അങ്ങനെ മണിക്കുട്ടന് ഇല്ലാതെ ഞാന്‍ സ്കൂളില്‍ പോയി തുടങ്ങി .
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, മണിക്കുട്ടന് വീണ്ടും അസുഖം കൂടുതലായി ആശുപത്രിയില്‍ പോയ അവന് അവിടെവെച്ചുതന്നെ ഈ ലോകത്തോട് എന്നോടും ഒരു യാത്ര പോലും പറയാതെ. വീട്ടില്‍ എത്തിയത് അവന്റെ ചേതനയറ്റ ശരിരം ആണ്. അവന് എന്നെ വിട്ടു പിരിഞ്ഞു എന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല.
എന്റെ ജീവിതത്തില്‍ ഉണ്ടായ ആദ്യത്തെ നഷ്ട്ടം. ഒരു പക്ഷേ അവന് ജീവിച്ചിരുന്നെങ്കില്‍ എന്റെ ഏറ്റവും നല്ല കൂട്ടുകാരന് അവന് ആയിരുന്നേനെ. പക്ഷേ വിധി ബ്ലഡ് കാന്‍സര്‍ രൂപത്തില്‍ വന്നു എന്റെ മണിക്കുട്ടനെ തട്ടിയെടുത്തു. അകാലത്തില്‍ പൊലിഞ്ഞു പോകുന്നവരെല്ലാം ഈശ്വരന് പ്രിയപ്പെട്ടവര്‍ ആണെന്നല്ലേ നമ്മുടെ വിശ്വാസം .. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നെ വിട്ടു പോയ എന്റെ ചെങ്ങാതി, നിന്റെ ഓര്‍മ്മകള്‍ ഒരിക്കലും മറക്കാത്ത നൊമ്പരമായി എന്റെ മനസ്സില്‍ എന്നും നിറയുന്നു. നിന്റെ ഓര്‍മകളിലൂടെ വീണ്ടും ഞാന്‍.............

2 comments:
മനിക്കുട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു...........
നന്ദി വിഷ്ണു .. വായനക്കും അഭിപ്രായം പറഞ്ഞതിനും
Post a Comment